ഗാ​ന്ധി​നി​ന്ദ​യിൽ പ്ര​തി​ഷേധ​ം
Tuesday, May 21, 2019 12:21 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ഹാ​ത്മ​ഗാ​ന്ധി​യെ നി​ന്ദി​ച്ച് ഗോ​ഡ്സ​യെ ദേ​ശ​സ് നേ​ഹി​യാ​യി ചി​ത്രീ​ക​രി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ഹി​ഡ​ൻ അ​ജ​ണ്ട​ക്കെ​തി​രെ ച​രി​ത്ര​കാ​ര​ൻ​മാ​രും ദേ​ശ​സ്നേ​ഹി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും രം​ഗ​ത്ത് വ​ര​ണ​മെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ ജി​ല്ലാ ക​മ്മ​റ്റി.
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തേ​യും അ​ഹിം​സാ സി​ദ്ധാ​ന്ത​ങ്ങ​ളേ​യും ത​മ​സ്ക​രി​ക്കാ​നും വ​ർഗീയ​ത​യെ വ​ള​ർ​ത്താ​നും ബി​ജെ​പി ന​ട​ത്തു​ന്ന നീ​ക്കം അപകടകരമാണെന്നു യോ​ഗം വി​ല​യി​രു​ത്തി. ഇ​തി​നെ​തി​രെ സ​മൂ​ഹത്തെ ഉണർത്താൻ ജില്ലയിൽ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹ​ങ്ങ​ളും ഗാ​ന്ധി​സ്മൃ​തി​യാ​ത്ര യും നടത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ കോ​ഴി​ക്കോ​ട് സ​ർ​വോദയ മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തിഷേ​ധ സ​ത്യ​ഗ്ര​ഹ ധ​ർ​ണ വിജയിപ്പിക്കും. 27 ന് ​കൂ​രാ​ച്ചു​ണ്ടി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്താനും തീ​രു​മാ​നി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, ജോ​യി വെ​ട്ടി​ക്കു​ഴി, സ​ണ്ണി പ്ലാ​ത്തോ​ട്ട​ത്തി​ൽ, ബൈ​ജു കാ​ര​ക്കാ​ട്ട്, ബാ​ബു വാ​ഴ​യി​ൽ, ഗോ​പാ​ല​ൻ അ​മ്മാ​റ​മ്പ​ത്ത്, ജോ​യി നാ​ഴൂ​രി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.