എ​ല്‍​പി​എ​സ്എ: ഒഴിവുകൾക്കനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല
Wednesday, May 22, 2019 12:15 AM IST
കോ​ഴി​ക്കോ​ട്: പി​എ​സ്‌​സി ന​ട​ത്തി​യ എ​ല്‍​പി​എ​സ്എ ത​സ്തി​ക​യു​ടെ മെ​യി​ന്‍ ലി​സ്റ്റി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സ് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍.
2017 ല്‍ ​പി​എ​സ്‌സി ​പ​രീ​ക്ഷ ന​ട​ത്തു​ക​യും 2018 ഫെ​ബ്രു​വ​രി​യി​ല്‍ ഷോ​ര്‍​ട്ട് ലി​സ്റ്റും ഡി​സം​ബ​റി​ല്‍ മെ​യി​ന്‍ ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്ന് 324 ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തെ​ങ്കി​ലും മെ​യി​ന്‍ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ 296 പേ​ര്‍ മാ​ത്ര​മാ​ണ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. ഇ​തു​വ​രെ മെ​യി​ന്‍ ലി​സ്റ്റി​ല്‍ നി​ന്ന് 243 ആ​ളു​ക​ള്‍​ക്ക് അ​ഡൈ്വ​സ് മെ​മ്മോ അ​യ​ച്ചു​ക​ഴി​ഞ്ഞു.
കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ മൂ​ന്നു വ​ര്‍​ഷം ഉ​ണ്ടാ​യി​രി​ക്കെ ആ​റു​മാ​സം കൊ​ണ്ട് ത​ന്നെ ലി​സ്റ്റി​ല്‍ നി​ന്ന് നി​യ​മ​നം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന ജൂ​ലൈ​യി​ല്‍ സ്റ്റാ​ഫ് ഫി​ക്സേ​ഷ​ന്‍ ന​ട​ക്കു​മ്പോ​ള്‍ നി​ര​വ​ധി ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​മെ​ങ്കി​ലും റാ​ങ്ക് ലി​സ്റ്റ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​വു​ക. മൂ​ന്നു​വ​ര്‍​ഷം​കൊ​ണ്ട് ത​ന്നെ ഏ​താ​ണ്ട് 600 ഓ​ളം ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ് .
മെ​യി​ന്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​ക്കു​റ​വ് കൊ​ണ്ട് സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട 60 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​നി പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് എ​ല്‍​പി​എ​സ്എ മെ​യി​ന്‍ ലി​സ്റ്റ് ദീ​ര്‍​ഘി​പ്പി​ക്കു​ക​യോ സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ത്വ​യ്യി​ബ, സെ​ക്ര​ട്ട​റി ഷ​മീ​ര്‍, ട്ര​ഷ​റ​ര്‍ അ​മ്പി​ളി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.