കു​ന്നു​മ്മ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തിയിൽ ഗു​രു​ത​ര കൃ​ത്യ​വി​ലോ​പം ക​ണ്ടെ​ത്തി
Wednesday, May 22, 2019 12:15 AM IST
നാ​ദാ​പു​രം: കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച കു​ന്നു​മ്മ​ല്‍ ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ല്‍ ഗു​രു​ത​ര കൃ​ത്യവി​ലോ​പം.
ജ​ല വി​ത​ര​ണ കു​ഴ​ലു​ക​ള്‍ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​തെ ക​ണ​ക‌്ഷ​ന്‍ ന​ല്‍​കി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ച്ചാ​ല്‍ ഭാ​ഗ​ത്താ​ണ് ജ​ല അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത്. ഇ​വി​ടെ ര​ണ്ട് വീ​ടു​ക​ളി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ണ​ക‌്ഷ​ന്‍ ന​ല്‍​കി​യി​രു​ന്നു.
നി​യ​മ പ്ര​കാ​രം ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ക​ണ​ക്ഷ​ന് അ​പേ​ക്ഷി​ച്ച​ത്. ക​ണ​ക‌്ഷ​ന്‍ പാ​സാ​യ​പ്പോ​ള്‍ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ ക​ക്ക​ട്ട്- കൈ​വേ​ലി റോ​ഡി​ല്‍ നി​ന്ന് ര​ണ്ട് വീ​ടു​ക​ളി​ലേ​ക്കും ചാ​ല് കീ​റി കു​ഴ​ലി​ട്ട് മീ​റ്റ​ര്‍ ഘ​ടി​പ്പി​ച്ച് ക​ണ​ക്‌ഷ​ന്‍ ന​ല്‍​കി​യ​താ​യി രേ​ഖ​യുണ്ടാ​ക്കി.​
ഉ​ട​നെ വെ​ള്ള​മെ​ത്തു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കൃ​ത​ര്‍ പോ​യെ​ങ്കി​ലും വെ​ള്ള​മെ​ത്താ​താ​യ​തോ​ടെ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പ്ര​ധാ​ന പൈ​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഒ​രു പൈ​പ്പ് പ്ലാ​സ്റ്റി​ക്ക് ക​വ​റി​ട്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കേ​ണ്ട വെ​ള്ള​മെ​ത്തേ​ണ്ട പൈ​പ്പ് ഇ​തു വ​രെ ക​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പൈ​പ്പി​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കാ​ത്ത​താ​ണി​തി​ന് കാ​ര​ണം. വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക‌്ഷ​ന് അ​പേ​ക്ഷി​ച്ചാ​ല്‍ ജ​ല അ​ഥോ​റി​റ്റി സെ​ക‌്ഷ​ന്‍ എ​ൻ​ജി​നി​യ​ര്‍ സ്ഥ​ല​ത്ത് വ​ന്ന് പ​രി​ശോ​ധി​ച്ച് വെ​ള്ളം കി​ട്ടു​മോ ഇ​ല്ലയോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. പ​ക്ഷെ ഇ​വി​ടെ അ​തു​ണ്ടാ​യി​ല്ല.
ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്ത് കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യാ​ലും അ​ന്വേ​ഷി​ക്കു​ക​യോ ന​ട​പ​ടി എ​ടു​ക്കു​ക​യോ ചെ​യ്യാ​ത്ത​താ​ണി​തി​ന് കാ​ര​ണം. ഈ ​സം​ഭ​വ​വും തേ​ച്ച് മാ​ച്ച് ക​ള​യാ​ന്‍ അ​ണി​യ​റ​യി​ല്‍ നീ​ക്കം തു​ട​ങ്ങി​യെന്ന് ആരോപണമുണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളു​യ​ര്‍​ന്നി​ട്ടും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ട്ടി​ല്ല.