പു​റ​മേ​രി​യി​ല്‍ 2000 ലി​റ്റ​ര്‍ ശു​ദ്ധജ​ലം മോ​ഷ​ണം പോ​യി
Wednesday, May 22, 2019 11:45 PM IST
നാ​ദാ​പു​രം: പു​റ​മേ​രി കു​നി​ങ്ങാ​ട് റോ​ഡി​ല്‍ വീ​ട്ടി​ല്‍ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ച ര​ണ്ടാ​യി​രം ലി​റ്റ​ര്‍ ശു​ദ്ധ ജ​ലം മോ​ഷ​ണം പോ​യി. കു​നി​ങ്ങാ​ട് റോ​ഡി​ല്‍ ന​ര​സിം​ഹ മൂ​ര്‍​ത്തി ക്ഷ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ടി വെ​ള്ളം മോ​ഷ​ണം പോ​യ​ത്.
1500 രൂ​പ കൊ​ടു​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യി​ല്‍ നി​ന്ന് വാ​ങ്ങി വീ​ട്ടി​ലെ ര​ണ്ട് വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു. റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍​ത്തി വീ​ട്ട് മു​റ്റ​ത്തെ പൈ​പ്പി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തി​യ​താ​യാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം. വെ​ള്ളം കൊ​ണ്ട് വ​ന്ന ദി​വ​സം പൈ​പ്പി​ന്‍റെ വാ​ൽവു​ക​ള്‍ പൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം വാ​ൽവ് പൂ​ട്ടി​യി​രു​ന്നി​ല്ല. പി​റ്റേ ദി​വ​സം രാ​വി​ലെ പൈ​പ്പ് തു​റ​ന്ന​പ്പോ​ള്‍ വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ വിവരമറിഞ്ഞത്. പൈ​പ്പി​ല്‍ എ​വി​ടെ​യും ചോ​ര്‍​ച്ച​യോ മ​റ്റോ കാ​ണാ​താ​യ​തോ​ടെ​യാ​ണ് വെ​ള്ളം മോ​ഷ്ടി​ച്ച​താ​ണെ​ന്ന് വീ​ട്ടു​കാ​ര്‍​ക്ക് മ​ന​സി​ലാ​യ​ത്.