കു​ടി​വെ​ള്ള ​ക​ണ​ക‌്ഷ​ന്‍: മീ​റ്റ​ര്‍ റീ​ഡി​ംഗിന് സൗ​ക​ര്യ​മൊ​രു​ക്ക​ണം
Wednesday, May 22, 2019 11:45 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ജ​ല​അ​ഥോ​റി​റ്റി​യു​ടെ മീ​റ്റ​ര്‍ റീ​ഡ​ര്‍​മാ​ര്‍ക്ക്‍ റീ​ഡി​ംഗിനു​ള​ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എൻജിനിയ​ര്‍ അ​റി​യി​ച്ചു. മീ​റ്റ​ര്‍ ചേം​ബ​ര്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് ച​ളി​യും വെ​ള​ള​വും ആ​വാ​ത്ത​വി​ധം സം​ര​ക്ഷി​ക്ക​ണം. മീ​റ്റ​ര്‍ ചേം​ബ​റി​നു​സ​മീ​പം മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്ത​രു​ത്. വീ​ട് അ​ട​ച്ചി​ട്ടു​പോ​വു​ന്ന​വ​ര്‍ മീ​റ്റ​ര്‍​ റീ​ഡി​ംഗ് എ​ടു​ക്കു​ന്ന​തി​നു​ള​ള സാ​ഹ​ച​ര്യ​മൊ​രു​ക്കി സ്‌​പോ​ട്ട്ബി​ല്ലി​ംഗിനു​ള​ള സൗ​ക​ര്യ​മൊ​രു​ക്ക​ണം.
അ​ല്ലാ​ത്ത​പ​ക്ഷം മു​ന്‍​ശ​രാ​ശ​രി അ​നു​സ​രി​ച്ച് വെ​ള്ള​ക്ക​രം നി​ര്‍​ണ​യി​ക്കും. കൂ​ടു​ത​ല്‍ കാ​ല​ത്തേ​ക്ക് വീ​ട് അ​ട​ച്ചി​ട്ടു​പോ​വു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ താ​ത്കാ​ലി​ക ഡി​സ്‌​ക​ണ​ക‌്ഷ​ന്‍ ന​ട​ത്തു​ക​യോ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള​ള വെ​ള്ള​ക്ക​രം അ​ട​ച്ച് അ​സി​സ്റ്റ​ന്‍റ് എ​ൻജിനിയ​റെ അ​റി​യി​ക്കു​ക​യോ ചെ​യ്യാം. കേ​ടാ​യ മീ​റ്റ​റി​നു നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ ഒ​രു​മാ​സ​ത്തി​നു​ള​ളി​ല്‍ മീ​റ്റ​ര്‍ ശ​രി​യാ​ക്ക​ണം. മീ​റ്റ​ര്‍ പോ​യി​ന്‍റ് അ​സി. എ​ൻജിനിയ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ മാ​റ്റു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ത്ത​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്‌ഷ​നു​ക​ള്‍ വി​ച്ഛേ​ദി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു.