മ​ന്ത്ര​വാ​ദി​നി ച​മ​ഞ്ഞ് 400 പവനും 20 ലക്ഷവും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രു വ​ർ​ഷം ത​ട​വ്
Wednesday, May 22, 2019 11:47 PM IST
കൊ​യി​ലാ​ണ്ടി: മ​ന്ത്ര​വാ​ദി​നി ച​മ​ഞ്ഞ് 400 പ​വ​നും 20 ല​ക്ഷ​ത്തോ​ളം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി കാ​പ്പാ​ട് പാ​ലാ​ട്ട് കു​നി റ​ഹ്മ​ത്തി​നെ കോ​ട​തി ഒ​രു വ​ർ​ഷം ത​ട​വി​നും 5,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്രേ​റ്റ് കോ​ട​തി വി​ധി​ച്ചു.
2015 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​പ്പാ​ട് ചെ​റി​യ​പു​ര​യി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ ഷാ​ഹി​ദ​യി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ്ണ​വും ത​ട്ടി​യെ​ടു​ത്തൂ എ​ന്നാ​യി​രു​ന്നു കേ​സ്. കൊ​യി​ലാ​ണ്ടി സി​ഐ ആ​യി​രു​ന്ന ആ​ർ. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ശോ​ക​ൻ ചാ​ലി​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മോ​ഹ​ന​കൃ​ഷ്ണ​ൻ, പ്ര​ദീ​പ​ൻ, എം.​പി. ശ്യാം, ​സ​ന്തോ​ഷ് മ​മ്പാ​ട്ടി​ൽ, ടി. ​സി​നി തു​ട​ങ്ങി​യ​വ​രാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്.
സ്വ​ർ​ണം പ​ണ​യം വ​ച്ച ബാ​ങ്കു​ക​ളി​ൽ നി​ന്ന് 260 പ​വ​ൻ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ത് വാ​ദി​ക്ക് ന​ൽ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം കേ​സ് വി​ധി പ​റ​യാ​ൻ വ​ച്ചെ​ങ്കി​ലും പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ശി​ക്ഷ പ​റ​യു​ന്ന​ത് മാ​റ്റി​വയ്​ക്കു​ക​യാ​യി​രു​ന്നു. അ​പ്പീ​ൽ ന​ൽ​കാ​ൻ ഒ​രു മാസം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.