ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 22, 2019 11:47 PM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മാ​മ്പ​റ്റ ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ പി.​ടി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സു​ശാ​ന്ത് നി​ല​മ്പൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള 101 സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ്ര​ഖ്യാ​പ​ന​വും ഡ​യ​ലൈ​സ​ർ വി​ത​ര​ണ പ്ര​ഖ്യാ​പ​ന​വും സു​ശാ​ന്ത് നി​ല​മ്പൂ​ർ നി​ർ​വ​ഹി​ച്ചു. ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്.
അ​ന്ത​രി​ച്ച വി​ഷ്ണു പു​തു​ക്കം​പു​റ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ആ​ശ്ര​യ അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വ​ള​പ്പി​ൽ ശി​വ​ശ​ങ്ക​ര​ന് കൈ​മാ​റി. വി​ഷു സ​മ്മാ​ന പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കൈ​മാ​റി​യ​ത്. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ പ്ര​ജി​ത പ്ര​ദീ​പ്, പി. ​ബ്രി​ജേ​ഷ്, ബി​ന്ദു രാ​ജ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, സു​ധാ​ക​ര​ൻ ക​പ്പി​യേ​ട​ത്ത്, അ​രു​ൺ​ലാ​ൽ, അ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ ഷു​ഗ​ർ, ബി​പി ക്യാ​മ്പ് നടത്തി.
നീ​ലാം​ബ​രി ഓ​ർ​ക്ക​സ്ട്ര​യു​ടെ ക​രോ​ക്കെ ഗാ​ന​മേ​ള​യും ടീം ​ഫോ​ക്ക് ലോ​റി​ന്‍റെ നാ​ട​ൻ​പാ​ട്ടും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​രു​ടെ നാ​ട​കവും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.