വ​ട​ക​ര​യി​ൽ യു​ഡി​എ​ഫി​ന് ത​ക​ർ​പ്പ​ൻ മു​ന്നേ​റ്റം
Friday, May 24, 2019 12:29 AM IST
വ​ട​ക​ര: ഇ​ട​തു ശ​ക്തി​കേ​ന്ദ്ര​മാ​യി വി​ല​യി​രു​ത്തു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് ത​ക​ർ​പ്പ​ൻ മു​ന്നേ​റ്റം. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഐ​ക്യ​മു​ന്ന​ണി വി​ജ​യി​ച്ച​പ്പോ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ൻ​കു​തി​പ്പ് ന​ട​ത്തി​യെ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​ണ്. 84,663 വോ​ട്ടി​ന്‍റെ മേ​ൽ​ക്കൈ​യി​ലാ​ണ് കെ.​മു​ര​ളീ​ധ​ര​ൻ വ​ട​ക​ര സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​ല​ശേ​രി​യി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് ലീ​ഡ് നേ​ടാ​നാ​യ​ത്. 11,469 വോ​ട്ടു​ക​ളു​ടെ ലീ​ഡ് ത​ല​ശേ​രി​യി​ൽ പി. ​ജ​യ​രാ​ജ​ൻ നേ​ടി​യ​പ്പോ​ൾ മ​റ്റെ​ല്ലാ​യി​ട​ത്തും ന​ല്ല മേ​ൽ​ക്കൈ നേ​ടാ​ൻ മു​ര​ളീ​ധ​ര​നാ​യി. ത​ല​ശേ​രി​യി​ലെ ഇ​ട​തു ലീ​ഡാ​വ​ട്ടെ 2014 ലെ​തി​ന്‍റെ പ​കു​തി​യാ​യി കു​റ​ഞ്ഞു.

വ​ട​ക​ര അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. 21,479. ആ​ർ​എം​പി​ഐ​യു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം വ​ട​ക​ര​യി​ൽ വോ​ട്ട് കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. വ​ട​ക​ര ക​ഴി​ഞ്ഞാ​ൽ കൊ​യി​ലാ​ണ്ടി​യി​ലാ​ണ് യു​ഡി​എ​ഫി​നു വ​ലി​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. 19,320. കു​റ്റ്യാ​ടി​യി​ലും നാ​ദാ​പു​ര​ത്തും യ​ഥാ​ക്ര​മം 17,892, 17,174 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് നേ​ടി.
2014 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് 4,725 വോ​ട്ടു ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്ന കൂ​ത്തു​പ​റ​ന്പി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് 4,133 വോ​ട്ടു ഭൂ​രി​പ​ക്ഷം നേ​ടി. 13,204 വോ​ട്ടു​ക​ളാ​ണ് പേ​രാ​ന്പ്ര​യി​ലെ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം.

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗം വ​ട​ക​ര​യി​ലും ശ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നോ​ടൊ​പ്പം വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ച കൊ​ല​പാ​ത​ക രാ​ഷ്‌ട്രീ​യ​മെ​ന്ന വി​ഷ​യം വ​ലി​യ തോ​തി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​രി​യി​ൽ ശു​ക്കൂ​ർ വ​ധ​ത്തോ​ടൊ​പ്പം ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​വും വ​ട​ക​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു വ​ന്ന​തും തു​ണ​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ൻ കെ. ​മു​ര​ളീ​ധ​ര​ൻ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ശ​ക്ത​മാ​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.