933ല്‍ ​തു​ട​ങ്ങി രാ​ഘ​വ​ൻ; മു​ര​ളീ​ധ​ര​ന്‍ 2504ലും
Friday, May 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട് : വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ച്അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​ഴി​ക്കോ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന് ല​ഭി​ച്ച​ത് 933 വോ​ട്ടി​ന്‍റെ ലീ​ഡ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി 933 ലീ​ഡ് എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​മാ​യി പു​റ​ത്തു​വി​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ 2054 വോ​ട്ടി​ന്‍റെ ലീ​ഡു​മാ​യി വ​ട​ക​ര യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​നും എ​ത്തി.
എം.​കെ.​രാ​ഘ​വ​ന്‍ 3004 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ 2071 വോ​ട്ടാ​യി​രു​ന്നു എ.​പ്ര​ദീ​പ്കു​മാ​റി​നു​ള്ള​ത്. 3.62 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​ത്തീ​ര്‍​ന്ന​പ്പോ​ള്‍ എം.​കെ.​രാ​ഘ​വ​ന്‍റെ ലീ​ഡ് 4853 ആ​യി ഉ​യ​ര്‍​ന്നു. രാ​ഘ​വ​ന് 16139 വോ​ട്ടും പ്ര​ദീ​പ്കു​മാ​റി​ന് 11286 വോ​ട്ടു​മാ​ണ് നേ​ടാ​നാ​യ​ത്.
10 ശ​ത​മാ​നം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ രാ​ഘ​വന്‍റെ ലീ​ഡ് 15142 വോ​ട്ടാ​യി. 51838 വോ​ട്ട് രാ​ഘ​വ​ന് ല​ഭി​ച്ച​പ്പോ​ള്‍ 36696 വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു പ്ര​ദീ​പ്കു​മാ​റി​ന് നേ​ടാ​നാ​യ​ത്. 18.02 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​യ​പ്പോ​ള്‍ രാ​ഘ​വ​ന്‍റെ ലീ​ഡ് 20,739 വ​രെ ആ​യി ഉ​യ​ര്‍​ന്നു. 27 ശ​ത​മാ​നം വോ​ട്ടും എ​ണ്ണി തീ​ര്‍​ന്ന​പ്പോ​ഴേ​ക്കും മൃ​ഗീ​യ​മാ​യ ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ രാ​ഘ​വ​നാ​യി. 27209 ആ​യി​രു​ന്നു ലീ​ഡ്. പ്ര​ദീ​പ്കു​മാ​റി​ന് 104641 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ രാ​ഘ​വ​ന് 131850 ആ​യി ഉ​യ​ര്‍​ന്നി​രു​ന്നു.
31 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​യ​പ്പോ​ള്‍ രാ​ഘ​വ​ന്‍റെ ലീ​ഡ് 27632 ആ​യി​രു​ന്നു. 50 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​യ​പ്പോ​ഴേ​ക്കും അ​ത് 49626 ആ​യി ഉ​യ​ര്‍​ന്നു. ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും രാ​ഘ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്താൻ പ്ര​ദീ​പ്കു​മാ​റിനായി​ല്ല. 85.34 വോ​ട്ട് എ​ണ്ണി​യ​പ്പോ​ഴേ​ക്കും വി​ജ​യ​മു​റ​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫി​നാ​യി. രാ​ഘ​വ​ന്‍ 74217 വോ​ട്ടി​ന്‍റെ ലീ​ഡു​മാ​യി​ട്ടാ​യി​രു​ന്നു കു​തി​ച്ച​ത്. അ​തേ​സ​മ​യം പ്ര​ദീ​പ്കു​മാ​റി​ന് 345566 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.
വ​ട​ക​ര​യി​ലും തു​ട​ക്കം മു​ത​ല്‍ ത​ന്നെ കെ.​ മു​ര​ളീ​ധ​ര​നാ​യി​രു​ന്നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും ജ​യ​രാ​ജ​ന് മു​ര​ളീ​ധ​ര​ന്‍റെ ലീ​ഡ് മ​റി​ക​ട​ക്കാ​നാ​യി​ല്ല. 1.19 ശതമാനം വോ​ട്ട് എ​ണ്ണി​യ​പ്പോ​ള്‍ 2054 വോ​ട്ട് ലീ​ഡു​ണ്ടാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന് പി​ന്നീ​ട് 74.43 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​തീ​ര്‍​ന്ന​പ്പോ​ഴേ​ക്കും ലീ​ഡ് 62169 ആ​യി ഉ​യ​ര്‍​ന്നി​രു​ന്നു. നാ​ല് മു​ത​ല്‍ എ​ട്ട് ശ​ത​മാ​നം വ​രെ വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ 5135 മു​ത​ല്‍ 6308 വ​രെ​യാ​യി​രു​ന്നു ലീ​ഡ്.