കനത്ത സുരക്ഷയും നിയന്ത്രണവും: ആ​വേ​ശ​മി​ല്ലാ​തെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം
Friday, May 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: ക​ന​ത്ത സു​ര​ക്ഷ​യും നി​യ​ന്ത്ര​ണ​വും തീ​ര്‍​ത്ത​തോ​ടെ ആ​ര​വ​ങ്ങ​ളി​ല്ലാ​തെ വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്രം.
മു​ൻ​പ് ഓ​രോ റൗ​ണ്ട് വോ​ട്ടെ​ണ്ണ​ലും പൂ​ര്‍​ത്തി​യാ​വു​മ്പോ​ള്‍ ലീ​ഡ് നി​ല​യ​റി​ഞ്ഞ് ആ​വേ​ശം വാ​നോ​ള​മേ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ത്ത​വ​ണ വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല.
കോ​ഴി​ക്കോ​ട്, വ​ട​ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ വെ​ള്ളി​മാ​ട്കു​ന്ന് ജെ​ഡി​ടി കാ​മ്പ​സി​ല്‍ എ​ണ്ണി​ത്തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ട്ട​ശേ​ഷം മാ​ത്ര​മാ​ണ് ലീ​ഡ് നി​ല​യ​റി​യാ​ന്‍ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​രെ​ങ്കി​ലും എ​ത്തി​യ​ത്.
ലീ​ഡ് നി​ല ത​ത്സ​മ​യം അ​റി​യി​ക്കു​ന്ന വെ​ബ് സൈ​റ്റു​ക​ളും ചാ​ന​ലു​ക​ളു​മെ​ല്ലാം പ്ര​വ​ര്‍​ത്ത​ക​രെ മൊ​ബൈ​ലി​ലും ടി​വി​ക്ക് മു​ന്നി​ലും ത​ള​ച്ചി​ട്ട​തോ​ടെ​യാ​ണ് വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്രം ആ​ൾ​ക്കൂ​ട്ട​ര​ഹി​ത​മാ​യ​ത്. പു​റ​ത്ത് ചി​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ട​മാ​യി നി​ന്ന​ത​ല്ലാ​തെ പ്ര​വ​ര്‍​ത്ത​ക​രി​ല്ലാ​യി​രു​ന്നു. വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍​ക്കു​മാ​ത്ര​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. കു​ടി​വെ​ള്ള ടാ​ങ്ക​ര്‍ ലോ​റി​ക​ളും ക​ട​ത്തി​വി​ട്ടു.
നേ​താ​ക്ക​ളും സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​രും പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ടി​വി​യി​ലൂ​ടെ​യാ​ണ് ഫ​ല​മ​റി​ഞ്ഞ​ത്. ഓ​രോ റൗ​ണ്ടി​ലും എ​ണ്ണി​യ വോ​ട്ടു​ക​ള്‍ ട്രെ​ന്‍​ഡ്, സു​വി​ധ എ​ന്നീ വെ​ബ് സൈ​റ്റു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും യ​ഥാ​സ​മ​യം അ​പ്‌​ഡേ​റ്റ് ചെ​യ്തി​രു​ന്നു. കാ​റ്റ് അ​നു​കൂ​ല​മെ​ന്ന് ക​ണ്ട​തോ​ടെ പ​ത്ത​ര​യോ​ടെ ഏ​താ​നും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലെ​ത്തി.