തി​രു​വ​ന്പാ​ടി​യി​ൽ മ​ണ്ണു​മാ​ഫി​യ പു​ഴ​യോ​ര​ത്തെ കു​ന്നി​ടി​ച്ച് നി​ര​ത്തു​ന്നു
Saturday, May 25, 2019 12:04 AM IST
തി​രു​വ​മ്പാ​ടി: റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ കു​ന്നി​ടി​ച്ച് നി​ര​ത്തി ലോ​ഡു​ക​ണ​ക്കി​ന് മ​ണ്ണു​വി​ൽ​ക്കു​ന്നു.

തി​രു​വ​മ്പാ​ടി ടൗ​ൺ വാ​ർ​ഡി​ൽ ത​ന്പ​ല​മ​ണ്ണ റോ​ഡി​ലെ സി​ലോ​ൺ​ക​ട​വി​ന​ടു​ത്താ​ണ് മ​ല അ​പ്പാ​ടെ തു​ര​ന്നെ​ടു​ക്കു​ന്ന​ത്. റോ​ഡി​നോ​ടു ചേ​ർ​ന്ന സ്ഥ​ലം വാ​ങ്ങി​യ സ്വ​കാ​ര്യ​വ്യ​ക്തി വീ​ടു​ക​ൾ പ​ണി​തു​വി​ൽ​ക്കു​ന്ന​തി​നാ​ണ് കൂ​ന്നു​നി​ര​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ക്വാ​ർട്ടേ​ഴ്സ് നി​ർ​മി​ക്കു​ന്ന​തി​നാ​​ണ് കു​ന്നി​ടി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​വു​ട​മ സ​മീ​പ വാ​സി​ക​ളോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മു​ക്കം- തി​രു​വ​ന്പാ​ടി- കോ​ട​ഞ്ചേ​രി- കൈ​ത​പ്പൊ​യി​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

റോ​ഡ് ന​വീ​ക​ര​ണത്തിനുള്ള മ​ണ്ണെ​ടു​ക്കു​ന്ന​തു ഈ ​കു​ന്നി​ൽ നി​ന്നാ​ണ്. കു​ന്നി​ടി​ച്ച് നി​ര​വ​ധി ലോ​ഡ് മ​ണ്ണ് ഇ​തി​ന​കം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​ട്ടും പ​ഞ്ചാ​യ​ത്ത്-​റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​പ്പോ​ഴും കു​ന്നി​ടി​ക്ക​ൽ തു​ട​രു​ന്നു. നി​ര​വ​ധി ലോ​ഡ് മ​ണ്ണാ​ണ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

പരിസ്ഥിതി ദുർബ​ല പ്ര​ദേ​ശ​മാ​യി​രു​ന്നി​ട്ടും കു​ന്നി​ടി​ച്ച് മ​ണ്ണ് ഒ ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ അ​ധി​കാ​രി​ക​ൾ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.

മ​ഴ​ക്കാ​ല​മ​ടു​ത്തി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ന്നി​ടി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ വ​ൻ​വി​പ​ത്താ​ണ് പ്ര​ദേ​ശ​ത്ത​കാ​ത്തി​രി​ക്കു​ന്ന​ത്. കു​ന്നി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ടി​ച്ചി​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ദി​വ​സ​ങ്ങ​ൾ​ക്ക​കം കു​ന്ന് പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​കും.

ഇ​രു​വ​ഞ്ഞി​പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ ഇ​രു​ന്പ​കം​പു​ഴ ഒ​ഴു​കു​ന്ന​തി​ന​ടു​ത്താ​ണ് ഈ ​നി​യ​മ​ലം​ഘ​നം.

സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ൾ​ക്കും പ​റ​മ്പു​ക​ൾ​ക്കും​ഭീ​ഷ​ണി​യാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​അ​ന​ധി കൃ​ത മ​ണ്ണെ​ടു​ക്ക​ൽ. പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.

പ​ഞ്ചാ​യ​ത്തി​ലെ​യും റ​വ​ന്യു​വ​കു​പ്പി​ലെ​യും ഉ​ന്ന​ത​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കു​ന്നി​ടി​ക്കു​ന്ന​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​രോ​പി​ച്ചു.