സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 29 ന്
Saturday, May 25, 2019 12:04 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സ​ബ് റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ പ​രി​ശോ​ധ​ന 29 ന് ​രാവിലെ ഏ​ഴു മു​ത​ൽ 10 വ​രെ കു​റ്റ്യാ​ടി സി​റാ​ജു​ൽ ഹു​ദ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ മു​ളി​യ​ങ്ങ​ൽ സി​റാ​ജു​ൽ ഹു​ദ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലും ന​ട​ക്കു​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജെ. ​ജ​റാ​ൾ​ഡ് അ​റി​യി​ച്ചു.
വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്ക​ൽ പ​രി​ശോ​ധ​ന, ജി​പി​എ​സ്, സ്പീ​ഡ് ഗ​വ​ർ​ണറിന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, ട​യ​റു​ക​ൾ, ലൈ​റ്റു​ക​ൾ, വൈ​പ്പ​ർ എ​മ​ർ​ജ​ൻ​സി ഡോ​റു​ക​ൾ, ഹാ​ൻ​ഡി​ലു​ക​ൾ, ക​ർ​ട്ട​ൻ, സീ​റ്റു​ക​ൾ, പ​ഠ​ന സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധിക്കും.