വ​ട​ക​ര മേ​ഖ​ല​യി​ൽ പ​ര​ക്കെ അ​ക്ര​മം; വീ​ടു​ക​ൾ​ക്കു നേ​രേ ബോം​ബേ​റ്
Saturday, May 25, 2019 12:06 AM IST
വ​ട​ക​ര: ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ തുടർന്ന് വ​ട​ക​ര മേ​ഖ​ല​യി​ൽ പ​ര​ക്കെ അ​ക്ര​മം. പ​ല​യി​ട​ത്തും വീ​ടു​ക​ൾ​ക്കു നേ​രെ ബോം​ബേ​റു​ണ്ടാ​യി.
വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മ​യ്യ​ന്നൂ​ർ വൈ​ക്കി​ല​ശേ​രി റോ​ഡി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രേ ബോംബെറിഞ്ഞു. വെ​ളു​ത്ത പ​റ​ന്പ​ത്ത് ഫൈ​സ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞ​ത്. ഫ​ർ​ണി​ച്ച​റും ടൈ​ൽ​സും ത​ക​ർ​ന്നു. ഗ​ൾ​ഫി​ലാ​യി​രു​ന്ന ഫൈ​സ​ൽ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.
ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടോ​ളി​ക്ക​ര​യി​ൽ ആ​ർ​എം​പി​ഐ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രേ ബോം​ബേ​റു​ണ്ടാ​യി. പ​തി​നേ​ഴാം വാ​ർ​ഡ് അം​ഗം ത​ട്ടോ​ളി ഷീ​ജ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം ബോം​ബെ​റി​ഞ്ഞ​ത്. വീ​ടി​നു മു​ന്നി​ലാ​ണ് ബോം​ബ് വീ​ണു പൊ​ട്ടി​യ​ത്.
ഇ​തി​നു പി​ന്നാ​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ഡി​വൈ​എ​ഫ്ഐ കു​ന്നു​മ്മ​ക്ക​ര മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നൂ​പി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി. ജ​ന​ലും വാ​തി​ലും ത​ക​ർ​ന്നു.
അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചോ​ന്പാ​ല സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ പ്ര​കാ​ശ​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞു. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത നേ​ര​ത്താ​ണ് അ​ക്ര​മം. പ്ര​കാ​ശ​ൻ ചോ​ന്പാ​ല പോ​ലീ​സി​ൽ ന​ൽ​കി.
വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കീ​ഴ​ൽ അ​ണി​യാ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ തൊ​ള്ളം​പാ​റ​ക്ക​ൽ സൂ​ലേ​ഷി​ന് (36) അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റു. ആ​ര്യ​ന്നൂ​രി​ൽ നി​ന്നു ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു പേ​ർ ഇ​രു​ന്പ് വ​ടി കൊ​ണ്ട് കൈ​ക്കും കാ​ലി​നും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വ​ട​ക​ര പു​തി​യാ​പ്പി​ൽ യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നു നേ​രേ അ​ക്ര​മ​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ ഒ​രു സം​ഘ​മാ​ളു​ക​ൾ ക​ല്ലെ​റി​ഞ്ഞും അ​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ സ​നീ​ഷ്, നി​ജേ​ഷ് എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു.
ഇ​രി​ങ്ങ​ലി​ൽ യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​ന്പ​താം ബൂ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ദി​നേ​ശ​നു പ​രി​ക്കേ​റ്റു. മൂ​ന്നു പേ​രേ​യും വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.