അ​ക്ര​മ രാ​ഷ്‌ട്രീ​യ​ത്തി​ൽ മടുത്ത ഇടതുപക്ഷ പ്രവർത്തകരുടെ വോ​ട്ട് ല​ഭി​ച്ചു: കെ. ​മു​ര​ളീ​ധ​ര​ന്‍
Saturday, May 25, 2019 12:06 AM IST
നാ​ദാ​പു​രം: അ​ക്ര​മ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ടും മ​തേ​ത​ര സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​വും യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍.
മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പും ആ​ര്‍​എം​പി ഐ​യു​ടെ​യും വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ​യും പി​ന്തു​ണ​യും സ​ഹാ​യ​ക​മാ​യി. എ​ല്‍​ജെ​ഡി​യി​ലെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രും സ​ഹാ​യി​ച്ചു.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​കാ​ര​ങ്ങ​ള്‍ വ്ര​ണ​പ്പെ​ട്ട വി​ശ്വാ​സി​ക​ള്‍ എ​ല്‍​ഡി​എ​ഫി​നെ​തി​രേ വോ​ട്ട് ചെ​യ്തു. തു​ട​ക്കം മു​ത​ല്‍ എ​ല്‍​ഡി​എ​ഫ് ഉ​ന്ന​യി​ച്ച കോ​ലീ​ബി സ​ഖ്യ​മെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ചു. ബി​ജെ​പി ക്ക് ​കൂ​ടു​ത​ല്‍ വോ​ട്ട് ല​ഭി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വും തി​രു​വ​ന​ന്ത​പു​ര​വും വ​ച്ച് വോ​ട്ട് അ​ഡ്ജ​സ്റ്റ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ല്‍ ര​ണ്ടി​ട​ത്തും ബി​ജെ​പി​ക്ക് വോ​ട്ടു​ക​ള്‍ കൂ​ടി.
സി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ളി​ല്‍ പോ​ലും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു കു​റ​ഞ്ഞു.
എ​ല്‍​ഡി​ഫി​ല്‍ നി​ന്നും അ​ക്ര​മ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള വോ​ട്ട് ചെ​യ്ത​താ​യാ​ണ് ഇ​ത് തെ​ളി​യി​ക്കു​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.