സി​പി​എം അ​ക്ര​മ രാ​ഷ്‌ട്രീ​യം നി​ർ​ത്തണം: യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Sunday, May 26, 2019 12:01 AM IST
മ​രു​തോ​ങ്ക​ര: നി​ര​പ​രാ​ധി​ക​ളു​ടെ മേ​ൽ കു​തി​ര ക​യ​റി​യും അ​ക്ര​മം കാ​ട്ടി​യു​മു​ള്ള സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌​ട്രീ​യം തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​രു​തോ​ങ്ക​ര​യി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം.
മു​ള്ള​ൻ​കു​ന്നി​ൽ ഇ​ന്ന​ലെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു പ​ശു​ക്ക​ട​വി​ൽ നി​ന്നു മു​ള്ള​ൻ​കു​ന്നി​ലേ​ക്കു പ്ര​ക​ട​നം ന​ട​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ സി​പി​എം അ​ക്ര​മ​മ​ഴി​ച്ചു വി​ട്ടി​രു​ന്നു.
വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ ഉ​ൾ​പ്പെ​ടെ മ​ർ​ദ്ദി​ച്ചു. പോ​ലീ​സി​ന്‍റെ ക​ൺ​മു​ന്നി​ൽ ബോം​ബെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സം​ഭ​വം ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞെ​ന്നും അ​ക്ര​മി​ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സും ത​യാ​റാ​കു​ന്നി​ല്ല. ഈ ​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ പ്ര​ഖ്യാ​പി​ച്ചു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​റ്റു തു​ന്നം പാ​ടി​യ സി​പി​എം പാ​ഠം പ​ഠി​ക്കാ​തെ ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കാ​നി​റ​ങ്ങി​യാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി ല​ഭി​ക്കു​മെ​ന്നും പാ​ർ​ട്ടി പി​രി​ച്ചു വി​ടു​ന്ന​താ​ണു ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കി​ള​യി​ൽ ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. കു​ഞ്ഞ​ബ്ദു​ള്ള, കെ.​ടി. ജെ​യിം​സ്, പി.​എം. ജോ​ർ​ജ്, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, ജ​മാ​ൽ കോ​ര​ങ്കോ​ട്, ടി.​പി. ആ​ലി, കെ.​പി. അ​ബ്ദു​ൾ റ​സാ​ഖ്, വി.​ടി. ശ്രീ​ധ​ര​ൻ, ത്രേ​സ്യാ​മ്മ മാ​ത്യു, ബീ​ന ആ​ല​യ്ക്ക​ൽ, ബി​ബി പാ​റ​ക്ക​ൽ, ജോ​സ് വേ​ന കു​ഴി, തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പി.​കെ സു​രേ​ന്ദ്ര​ൻ, കെ.​സി കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ ല​ത്തീ​ഫ്, എ​ൻ.​കെ കു​ഞ്ഞ​ബ്ദു​ള്ള, തോ​മ​സ് കൈ​ത​ക്കു​ളം, പ്രി​ൻ​സ് ആ​ന്‍റ​ണി, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രെ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ശു​ക്ക​ട​വ്, ക​ള്ളാ​ട്, കോ​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.