കോ​ൺ​ഗ്ര​സി​ന്‍റെ സ്തൂ​പ​വും കൊ​ടി​മ​ര​വും ത​ക​ർ​ത്തു
Sunday, May 26, 2019 12:01 AM IST
ചെ​മ്പ​നോ​ട: കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു ശേ​ഷം മ​ല​യോ​ര മേ​ഖ​ല​യി​ൽ യു​ഡി​എ​ഫി​നെ​തി​രേ വ്യാ​പ​ക ആ​ക്ര​മ​ണം.
മ​രു​തോ​ങ്ക​ര​യി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​ന​ത്തി​നു നേ​രെ 23ന് ആ​ക്ര​മ​ണ​മു​ണ്ടാ​യി. 24 ന് ​തൊ​ട്ട​ടു​ത്ത ഗ്രാ​മ പ​ഞ്ചാ​യ​ത്താ​യ ച​ക്കി​ട്ട​പാ​റ​യി​ലെ ചെ​മ്പ​നോ​ട​യി​ലും പ്ര​ശ്ന​മു​ണ്ടാ​യി. വാ​ഹ​ന​ത്തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ർ​ദ്ദ​ന​മേ​റ്റു. ഇ​വ​രി​ൽ ചി​ല​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.
രാ​ത്രി​യി​ൽ മേ​ലെ അ​ങ്ങാ​ടി​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സ്തൂ​പ​വും കൊ​ടി​മ​ര​വും ത​ക​ർ​ക്ക​പ്പെ​ട്ടു.