വ​ള​യം പോലീസ് സ്റ്റേഷന്‍റെ ചു​മ​ത​ല ക​ൺ​ട്രോ​ൾ റൂം ​സി​ഐ​ക്ക്
Sunday, May 26, 2019 12:01 AM IST
നാ​ദാ​പു​രം: സി​പി​എം - ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന വ​ള​യം ഒ​പി മു​ക്കി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്.
സി​പി​എം അ​നു​ഭാ​വി തോ​ലോ​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. കഴിഞ്ഞ ദിവസം രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.
വീ​ട്ടി​ലേ​ക്ക് എ​റി​ഞ്ഞ ബോം​ബ് ത​റ​യി​ൽ ത​ട്ടി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സു​രേ​ന്ദ്ര​നും ഭാ​ര്യ​യും മ​ക്ക​ളും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഘ​ർ​ഷ​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥ​ല​ത്ത് പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.
ഇ​ട​വ​ഴി​യി​ൽ ബോം​ബ് പൊ​ട്ടി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. പി​ന്നീ​ടു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ലേ​ക്കാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ബോം​ബേ​റ് ന​ട​ന്ന വീ​ട്ടി​ൽ നി​ന്ന് ബോം​ബി​ന്‍റെ അ​വ​ശി​ഷ്ടം ബോം​ബ് സ്ക്വാ​ഡ് ക​ണ്ടെ​ടു​ത്തു.
സ്റ്റീ​ൽ ബോം​ബാ​ണ് വീ​ട്ടി​ലേ​ക്ക് എ​റി​ഞ്ഞ​തെ​ന്ന് ബോം​ബ് സ്ക്വാ​ഡ് പ​റ​ഞ്ഞു.
മേ​ഖ​ല​യി​ലെ വ്യാ​പ​ക​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​യം സ്റ്റേ​ഷ​നി​ൽ എ​സ് എ​ച്ച് ഒ​യു​ടെ ചു​മ​ത​ല നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​സി​ഐ കെ. ​പ്രേം​സ​ദ​ന് കൈ​മാ​റി.
സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല സി​ഐ​മാ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും ആ​റ് മാ​സ​ത്തി​ല​ധി​ക​മാ​യി വ​ള​യം സ്റ്റേ​ഷ​ൻ ചു​മ​ത​ല എ​സ്ഐ​യ്ക്ക് ത​ന്നെ​യാ​യി​രു​ന്നു.