തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ ശേഷം കു​ടി​വെ​ള്ളം ന​ല്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Sunday, May 26, 2019 12:03 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 10 -ാം വാ​ര്‍​ഡി​ല്‍ ക​ണ്ണി​പൊ​യി​ല്‍ പു​ത്ത​ന്‍ കു​ള​ങ്ങ​ര ഭാ​ഗ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തോ​ടെ കു​ടി​വെ​ള്ളം ന​ല്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. വ​ര​ള്‍​ച്ച തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ദ്ധ ജ​ല വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷം കു​ടി​വെ​ള്ളം നി​ല​ച്ചെന്നാണ് ആരോപണം.
പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മമ​നു​ഭ​വി​ക്കു​ന്ന ക​ണ്ണി​പൊ​യി​ല്‍, പു​ത്ത​ന്‍ കു​ള​ങ്ങ​ര ഭാ​ഗ​ത്തു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി വെ​ള്ള​ത്തി​നാ​യി മ​റ്റ് ശ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി ഗ്രാ​മമെ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​രി​യ ലീ​ഡ് മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. ഇ​തി​ലു​ള്ള പ​ക പോ​ക്ക​ലാ​യാ​ണ് കു​ടി​വെ​ള്ളം നി​ര്‍​ത്തി​വ​ച്ച​തെന്നാണ് ആരോപണം. ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.