മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ക​സ​ന സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ട​ങ്ങി
Friday, June 14, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ക​സ​ന സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ട​ങ്ങി. സാ​ധാ​ര​ണ ഒ​ന്നോ ര​ണ്ടോ തി​യ്യ​തി​ക​ളി​ൽ ന​ൽ​കി​യി​രു​ന്ന ശന്പ​ളം പ​ത്തു ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ൽ​കി​യി​ട്ടി​ല്ല. ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​കു​റ​വാ​യ​തി​നാ​ലാ​ണ് ശ​ന്പ​ളം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും നി​ല​വി​ൽ മാ​തൃ ശി​ശു കേ​ന്ദ്ര​ത്തി​ൽ ഫ​ണ്ടി​നാ​യി ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 730 ജീ​വ​ന​ക്കാ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ക​സ​ന സൊ​സൈ​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു കോ​ടി 13 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ശ​ന്പ​ള​മാ​യി ന​ൽ​കേ​ണ്ട​ത്.

ക​രാ​ർ നി​ര​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​ന്പ​ള​മാ​ണി​ത്. ഗേ​റ്റ് പാ​സ് മു​ത​ൽ എം​ആ​ർ​ഐ വ​രെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ സ​ർ​ക്കാ​ർ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് ചെ​യ്തു വ​രു​ന്ന നി​ര​വ​ധി സ​ർ​വീ​സു​ക​ൾ ഇ​പ്പോ​ൾ എ​ച്ച്ഡി​എ​ഫ് ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​തി​യി​ൽ നി​ന്ന് ഇ​ന്‍റ​ന്‍റ് ന​ൽ​കേ​ണ്ട​തു​ണ്ട്.

ഈ ​പ്രാ​വ​ശ്യം ന​ൽ​കി​യ ഇ​ന്‍റ​ന്‍റി​ലെ പി​ശ​ക് മൂ​ലം മ​രു​ന്ന് വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക​ൽ പ​ർ​ച്ചേ​ഴ്സ് ന​ട​ത്തി മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തും ഈ ​ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചി​ട്ടാ​ണ്. ഇ​ങ്ങ​നെ വ​രു​ന്ന ചി​ല​വു​ക​ൾ​ക് പു​റ​മെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​ഉ​ള്ള രോ​ഗി​ക​ൾ​ക്ക് ലാ​ബ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും എ​ച്ച്ഡി‌​എ​സ് ആ​ണ് ന​ൽ​കു​ന്ന​ത്.

ഈ ​ഇ​ന​ത്തി​ൽ ആ​ർ​എ​സ്ബി​വൈ​യി​ൽ നി​ന്നും കാ​രു​ണ്യ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് വി​ക​സ​ന സൊ​സൈ​റ്റി​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ഫ​ണ്ട്‌ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്ഡി​എ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് എ​ച്ച്ഡി​എ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.