ബ​സ് സ്റ്റാ​ൻഡിലെ മൂ​ത്ര​പ്പു​ര അ​ട​ച്ചു പൂ​ട്ടി: റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Friday, June 14, 2019 12:33 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി പു​തി​യ ബ​സ് സ്റ്റാ​ൻഡിലെ മൂ​ത്ര​പ്പു​ര അ​ട​ച്ചു പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. റി​പ്പ​യ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണം പ​റ​ഞ്ഞ് മാ​സ​ങ്ങ​ളോ​ള​മാ​യി മൂ​ത്ര​പ്പു​ര അ​ട​ച്ചു പൂ​ട്ടി​യി​ട്ട്. മൂ​ത്ര​പ്പു​ര ഇ​ല്ലാ​ത്ത​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ അ​ട​ക്കം ദു​രി​ത​ത്തി​ലാ​ണ്.

സംഭവത്തിൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ത്ര​പ്പു​ര​യ്ക്ക് റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ ഉ​ദ്ഘാ​ഘാs​നം ചെ​യ്തു. എ​സ്. ജെ. ​സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.

സി.​സി. സൂ​പ്പി, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ.​പി. അ​ബ്ദു​ൾ മ​ജീ​ദ്, പി.​പി. ആ​ലി​ക്കു​ട്ടി, എ​ൻ.​സി. കു​മാ​ര​ൻ, കി​ണ​റ്റും ക​ണ്ടി അ​മ്മ​ദ്, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, എ.​കെ.​വി. ജീ​ഷ്, മം​ഗ​ല​ശേ​രി ബാ​ല​കൃ​ഷ്ണ​ൻ, എ.​ടി. ഗീ​ത, കെ.​വി. ജ​മീ​ല, ദാ​സ​ൻ നൊ​ട്ടി​ക്ക​ണ്ടി, കോ​ട്ട​യി​ൽ ല​ക്ഷ്മി അ​മ്മ, ചാ​രു​മ്മ​ൽ കു​ഞ്ഞ​ബ്ദു​ള്ള, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.