വാ​യാ​ട് പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ ഫ​ണ്ട​നു​വ​ദി​ച്ചു
Saturday, June 15, 2019 12:33 AM IST
വി​ല​ങ്ങാ​ട്: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വാ​യാ​ട് ആ​ദി​വാ​സി കോ​ള​നി റോ​ഡി​ലെ ത​ക​ര്‍​ന്ന പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ പ​ട്ടി​ക​ജാ​തി വ​കു​പ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ ത​ക​ർ​ന്ന പാ​ലം ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും പു​തു​ക്കി പ​ണി​യാ​താ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലും, മ​ണ്ണി​ടി​ച്ചി​ലും നാ​ശം വി​ത​ച്ചി​രു​ന്നു. ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യോ​ര വാ​സി​ക​ള്‍ താ​മ​സി​ക്കു​ന്ന വാ​യാ​ട് കോ​ള​നി​യി​ലേ​ക്കു​ള്ള പാ​ലം ത​ക​ര്‍​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ താ​ത്കാ​ലി​ക​മാ​യി മ​ര​ത്ത​ടി കൊ​ണ്ട് പാ​ലം നി​ര്‍​മി​ച്ചി​രു​ന്നു. മ​ര​ത്ത​ടി കൊ​ണ്ട് നി​ര്‍​മി​ച്ച പാ​ല​വും ത​ക​രാ​റി​ലാ​യ​തോ​ടെ ത​ക​ര്‍​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗം നാ​ട്ടു​കാ​ര്‍ മ​ണ്ണി​ട്ട് നി​ക​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന​തെ​ന്ന വാ​ര്‍​ത്ത ജൂ​ണ്‍ മൂ​ന്നി​ന് ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

വാ​ര്‍​ത്ത നാ​ദാ​പു​രം എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ വ​കു​പ്പ് മ​ന്തി എ.​കെ. ബാ​ല​ന് നി​വേ​ദ​നം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​യാ​ട് പാ​ലം പു​തു​ക്കി പ​ണി​യാ​ന്‍ 9.25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.