മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു
Saturday, June 15, 2019 12:33 AM IST
താ​മ​ര​ശേ​രി: മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രേ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.​ക​ള്ള​ത്തോ​ക്ക് പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് വ​നം വ​കു​പ്പ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് ആ​റ്റു​സ്ഥ​ലം പ​ള്ളി​യാ​ലി​ല്‍ ഫൈ​സ​ലി​നെ​തി​രേ ആം​ഡ് ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
വ​യ​നാ​ട്ടി​ലെ​ത്തി മാ​നി​നെ വേ​ട്ടാ​യാ​ടി​യ സം​ഭ​വ​ത്തി​ല്‍ താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ര്‍ സി. ​അ​ബ്ദു​ല്ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ണ്ടു​പേ​രെ ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
പൂ​നൂ​ര്‍ തേ​ക്കും​തോ​ട്ടം പാ​റ​ക്ക​ല്‍ ജം​ഷാ​ദ്, കോ​ര​ങ്ങാ​ട് ചി​ങ്ങ​ണാം​പൊ​യി​ല്‍ പെ​രി​ങ്ങോ​ട്ട് ഷു​ക്കൂ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ആ​ദ്യം ജം​ഷാ​ദി​ന്‍റെ വീ​ട്ടി​ലും തു​ട​ര്‍​ന്ന് ഷു​ക്കൂ​റി​ന്‍റെ വീ​ട്ടി​ലും ന​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​നി​റ​ച്ചി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
തു​ട​ര്‍​ന്ന് അ​ലി ഫൈ​സ​ല്‍ എ​ന്ന ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന വി​റ​കു​പു​ര​യി​ല്‍ ഒ​ളി​പ്പി​ച്ചു വച്ച ക​ള്ള​ത്തോ​ക്കും വേ​ട്ട​യ്ക്കു​പ​യോ​ഗി​ച്ച കെ​എ​ല്‍ 11 ഇ 3130 ​ന​മ്പ​ര്‍ ജീ​പ്പും വ​ന​പാ​ല​ക​ര്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളെ​യും തൊ​ണ്ടി​മു​ത​ലും മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​ന് കൈ​മാ​റി. പി​ന്നീ​ട് ക​ല്‍​പ്പ​റ്റ കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്നാ​ണ് ക​ള്ള​ത്തോ​ക്ക് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ര്‍ സി.​അ​ബ്ദു​ല്ല​ത്തീ​ഫ് താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഫൈ​സ​ലി​നെ​യും മ​റ്റു നാ​ലു​പേ​രെ​യും പി​ടി​കൂ​ടാ​ന്‍ വ​ന​പാ​ല​ക​ര്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.