ഗ്രീ​ന്‍ ക്ലീ​ന്‍ വ​ള​യം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, June 15, 2019 12:33 AM IST
നാ​ദാ​പു​രം: ഹ​രി​ത കേ​ര​ള​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഐ​ആ​ര്‍​ടി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​മു​ക്ക് കൈ​കോ​ര്‍​ക്കാം മാ​ലി​ന്യ​മു​ക്ത വ​ള​യം പ​ഞ്ചാ​യ​ത്തി​നാ​യ് എ​ന്ന സ​ന്ദേ​ശ​വു​മാ​യി വ​ള​യം പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​വി​മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലി​ക്കു​ന്ന ഗ്രീ​ന്‍ ക്ലീ​ന്‍ വ​ള​യം പ​ദ്ധ​തി​ക്ക് മ​ഞ്ചാ​ന്ത​റ​യി​ല്‍ തു​ട​ക്ക​മാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ടം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സു​മ​തി അ​ധ്യ​ക്ഷ​യാ​യി.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​നെ പൈ​ല​റ്റ് വാ​ര്‍​ഡാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ​രി​ശീ​ല​നം നേ​ടി​യ 28 അം​ഗ ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ള്‍ ക​ര്‍​മ്മ​നി​ര​ത​രാ​യി രം​ഗ​ത്തു​ണ്ട്.