ക​ള്ള് ഷാ​പ്പ് വിരുദ്ധ സ​മ​രം ശക്തമാകുന്നു
Saturday, June 15, 2019 12:35 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ന​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന ക​ള്ളു​ഷാ​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു.
പാ​ല​ത്തി​ന​ടു​ത്ത് പെ​ന്‍​ഷ​ന്‍ ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സ​മ​ര സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മ​ദ്യ നി​രോ​ധ​ന സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പ​പ്പ​ന്‍ ക​ന്നാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.കു​ഞ്ഞ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​വു​മ്മ​ല്‍ ഗം​ഗാ​ധ​ര​ന്‍, പാ​ള​യാ​ട്ട് ബ​ഷീ​ര്‍, എ​ന്‍. ച​ന്ദ്ര​ന്‍, ശ​ങ്ക​ര​ക്കു​റു​പ്പ് മ​ന​ത്താ​ന​ത്ത്, ഉ​ണ്ണി, ബാ​ബു, വി​മ​ല, മൊ​യ്തു ക​രു​വ​ള​ത്തി​ല്‍, കു​ഞ്ഞാ​ലി മാ​ക്കു​ന്നു​മ്മ​ല്‍, ഗീ​ത അ​യ​നി​ക്കു​ന്നു​മ്മ​ല്‍, സു​മ​തി, ബാ​ലാ​മ​ണി, ക​ദീ​ശ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ര്‍ ന​ട​ത്താ​നും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് നി​വേ​ദ​നം ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പൊ​തു ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ള്‍​ക്കും ശ​ല്യ​മാ​യി വ​രാ​വു​ന്ന ക​ള്ള് ഷാ​പ്പ് ഒ​രി​ക്ക​ലും അ​നു​ദി​ക്കാ​ന്‍ സ​മ്മ​തി​ക്കു​ക​യി​ല്ല എ​ന്ന് കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ള്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി. സ​മ​ര​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ മ​ദ്യ​നി​രോ​ധ​ന സ​മി​തി പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ച​താ​യി ച​ന്തു​ക്കു​ട്ടി അ​റി​യി​ച്ചു.
കോ​വു​പ്പു​റ​ത്ത് രാ​ജ​ന്‍ ക​ണ്‍​വീ​ന​ര്‍, കെ. ​കു​ഞ്ഞ​ന​ന്ദ​ന്‍ ചെ​യ​ര്‍​മാ​ന്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ട്ര​ഷ​റ​ര്‍ അ​ട​ങ്ങി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.