ബ​സ് സ്റ്റാ​ൻഡിലെെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ചു
Saturday, June 15, 2019 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: ബ​സ് സ്റ്റാ​ൻഡിൽ സ്ഥാ​പി​ച്ച എ​ൽ​ഇ​ഡി ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.
ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ബ​സ് സ്റ്റാ​ൻഡ് പ​രി​സ​രം ഇരുട്ടിലാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ലെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് റി​പ്പ​യ​ർ ചെ​യ്തി​ട്ടും പ്ര​കാ​ശി​ച്ച​ത് ഒ​രു​ദി​വ​സം മാ​ത്രം.
സ​ന്ധ്യാ​സ​മ​യ​മാ​യാ​ൽ ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​വും സ​മീ​പ​മു​ള്ള റോ​ഡി​ലും മ​ദ്യ-​ല​ഹ​രി വ​സ്തു വ്യാ​പാ​ര​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി​മാ​റു​ന്നു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.