ആ​ശു​പ​ത്രി​ക​ളി​ല്‍ പ​നി ക്ലി​നി​ക്കു​ക​ളും പ്രത്യേ​ക വാ​ര്‍​ഡു​ക​ളും
Saturday, June 15, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ലം ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടൊ​പ്പം പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രി അ​റി​യി​ച്ചു. ജി​ല്ലാ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ​നി​ക്ലി​നി​ക്കു​ക​ളും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ വാ​ര്‍​ഡും സ​ജ്ജ​മാ​ണ്. എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും 'ക​ഫ് കോ​ര്‍​ണ​ര്‍' സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ​ജ്ജ​മാ​ണ്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ള്‍, തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ള്‍, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ശ്ര​ദ്ധ​യും ഉ​റ​പ്പ് വ​രു​ത്തു​ം. ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​രു​ന്നി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ദി​ന റി​പ്പോ​ര്‍​ട്ടിം​ഗ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ സൂ​പ്ര​ണ്ടു​മാ​രു​ടെ യോ​ഗ​വും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗ​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
ഓ​രോ സ്ഥാ​പ​ന​ത്തിലെ​യും ദ്രു​ത​ക​ര്‍​മ്മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കാ​ല​വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ദു​ര​ന്ത​ങ്ങ​ളും, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 16 ബ്ലോ​ക്ക് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ​ജാ​ഗ്ര​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി . ഓ​രോ ബ്ലോ​ക്കി​ന്‍റെ​യും ചാ​ര്‍​ജ് ഓ​രോ ജി​ല്ലാ ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി.
ഉ​ത്ത​ര ദ​ക്ഷി​ണ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ യോ​ഗം ചേ​രു​ക​യും പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ കു​റി​ച്ചും ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ചും പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ളെ ക്കു​റി​ച്ചും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി.
കൂ​ടാ​തെ വ്യ​ക്തി​ഗ​ത സു​ര​ക്ഷ​മാ​ര്‍​ഗങ്ങ​ള്‍ അ​വ​ലം​ബി​ക്കേ​ണ്ട​തി​നെ​ക്കുറി​ച്ചും ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗ​സം​ക്ര​മ​ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള മ​ര്‍​ഗനി​ര്‍​ദ്ദേ​ശ​ങ്ങ​ളെക്കു​റി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഊ​ര്‍​ജ്ജി​ത​മാ​ക്കി.
വാ​ര്‍​ഡ് ത​ല സാ​നി​ട്ടേഷ​ന്‍ ക​മ്മ​ിറ്റി​ക​ള്‍ ശാ​ക്തീ​ക​രി​ക്കു​ം. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മോ​ണി​ട്ട​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഇ​തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഫ​ണ്ടും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രു​ടെ​യും പൂ​ര്‍​ണ്ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.