നവകേരള സൃഷ്‌ടി സ​ര്‍​ക്കാർ ലക്ഷ്യം: മ​ന്ത്രി എ.​സി.മൊ​യ്തീ​ന്‍
Sunday, June 16, 2019 12:27 AM IST
തി​രു​വ​മ്പാ​ടി: ഒ​രു പു​തി​യ കേ​ര​ള​ത്തി​ന്‍റെ സൃ​ഷ്ടി​ക്കാ​യു​ള്ള പ​രി​ശ്ര​മ​മാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​വ കേ​ര​ള സൃ​ഷ്ടി പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​താ​ക​ണം. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും സാ​ര്‍​വത്രി​ക​മാ​യി നീ​തി​പൂ​ര്‍​വം വി​ക​സ​നം വി​ത​ര​ണം ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യ​മാ​യി​രി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും സ​ര്‍​ക്കാ​റി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലൂ​ടെ ന​മു​ക്ക് ഇ​ത് നേ​ടി​യെ​ടു​ക്കാ​നാ​വി​ല്ല. പെ​ന്‍​ഷ​നും ശ​മ്പ​ള​വും ന​ല്‍​കി​ക​ഴി​ഞ്ഞാ​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കാ​ര്യ​മാ​യി ഫണ്ട് മാ​റ്റി​വയ്​ക്കാ​നി​ല്ല എ​ന്ന​താ​ണ് സ്ഥി​തി. ജി​എ​സ്ടി വ​ന്ന​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ട്ര​ഷ​റി പോ​ലും പ​രു​ങ്ങ​ലി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ക​ട​മെ​ടു​ക്കാ​ന​നു​ള്ള പ​രി​ധി​ക്ക​പ്പു​റ​ത്തേ​ക്ക് ക​ട​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ക​സ​ന​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ബ​ഡ്ജ​റ്റി​ന് പു​റ​ത്ത് നി​ന്ന് ക​ട​മെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മെ​ട്രോ റെ​യി​ല്‍ ഉ​ണ്ടാ​ക്കി​യ​തും ഇ​ത്ത​ര​ത്തി​ലാ​ണ്. അ​തി​നാ​ല്‍ ഇ​ത് പു​തി​യ കാ​ര്യ​മ​ല്ല. ര​ണ്ടു വ​ര്‍​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ച 50,000 കോ​ടി​യു​ടെ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഇ​ന്ന് പ​ല​തും യാ​ഥാ​ര്‍​ഥ്യ​മാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ ​ദേ​വി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി. ​കു​ഞ്ഞ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​കെ. കാ​സിം, അ​ന്ന​മ്മ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഏ​ലി​യാ​മ്മ ജോ​ര്‍​ജ്ജ്, ആ​ന്‍​സി സെ​ബാ​സ്റ്റി​യ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, വി.​കെ. പീ​താം​ബ​ര​ന്‍, ബാ​ബു കെ ​പൈ​ക്കാ​ട്ട്, അ​ബ്ദു​ല്‍​സ​മ​ദ് പൂ​ക്കോ​ട​ന്‍, സു​രേ​ന്ദ്ര​ന്‍, ജോ​യി മ്ലാ​ക്കു​ഴി, മോ​ഹ​ന​ന്‍, അ​ബ്ര​ഹാം മാ​നു​വ​ല്‍, ഷി​നോ​യ് അ​ട​ക്കാ​പ്പാ​റ, സു​നി​ല്‍ മു​ട്ട​ത്തു​കു​ന്നേ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രാ​യ പി.​ജെ. ജേ​ക്ക​ബ് പു​ത്ത​ൻ​പു​ര, പി.​എ​ൻ. ചി​ദം​ബ​ര​ൻ പ​ന്ത​ലാ​നി​ക്ക​ൽ, എം.​എം. ജോ​സ​ഫ് അ​ര​ഞ്ഞാ​ണി​യി​ൽ, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ് മൂ​ഴി​ക്കു​ഴി, ടി.​ജെ. കു​രി​യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, ഫി​ലി​പ്പ് പാ​മ്പാ​റ, അ​ബ​ദു​സ​മ​ദ് പേ​ക്കാ​ട​ൻ, ജോ​ൺ ചാ​ക്കോ ക​ടു​ക​ത്തു​ചാ​ലി​ൽ, ഗി​രി​ജ ദേ​വ​ദാ​സ് മാ​ഞ്ചാ​ലി​ൽ , ജോ​ളി ജോ​സ​ഫ് കെ​ട്ടാ​ര​ത്തി​ൽ, ഏ​ലി​യാ​മ്മ ജോ​ർ​ജ് പു​ളി​യ​ല​കാ​ട്ടി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ തി​രു​വ​മ്പാ​ടി പ​ള്ളി​യെ​യും മു​ൻ മെ​ംബർ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.