പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ടം;അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള സി​ഐ​ക്ക് സ്ഥ​ലം മാ​റ്റം
Sunday, June 16, 2019 12:27 AM IST
മു​ക്കം: നീ​ലേ​ശ്വ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.
അ​തേ സ​മ​യം, അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​ക്കം സ്റ്റേ​ഷ​നി​ലെ സി​ഐ​യും എ​സ്ഐ​യും ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം​മാ​റി​പ്പോ​യി. സി​ഐ കെ.​വി ബാ​ബു​വി​ന് പ​രി​യാ​ര​ത്തേ​ക്കും എ​സ്ഐ അ​നി​ൽ​കു​മാ​റി​ന് വ​യ​നാ​ട്ടി​ലേ​ക്കു​മാ​ണ് സ്ഥ​ലം മാ​റ്റം . മു​ക്കം സ്റ്റേ​ഷ​നി​ൽ പു​തി​യ സി​ഐ​യും എ​സ്ഐ​യും ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല. ഇ​തോ​ടെ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ടും നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യ കെ. ​റ​സി​യ, ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​ക​നും അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ നി​ഷാ​ദ് വി ​മു​ഹ​മ്മ​ദ്, പ​രീ​ക്ഷ ഡെ​പ്യൂ​ട്ടി ചീ​ഫും ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ പി.​കെ ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ മെ​യ് 13 നാ​ണ് മു​ക്കം പോ​ലീ​സ് ക്രി​മി​ന​ൽ കേ​സെ​ടു​ത്ത​ത്.
ആ​ള്‍​മാ​റാ​ട്ട​ത്തി​നും വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും ഐ.​പി.​സി 419, 420, 465, 468 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ​നി​ഷാ​ദ് വി ​മു​ഹ​മ്മ​ദ്, പി.​കെ ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ മേ​യ് 18 ന് ​പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല.