ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യം: പേ​രാ​മ്പ്ര​യി​ൽ 20പേ​ർ ചി​കി​ത്സ തേ​ടി
Wednesday, June 19, 2019 12:44 AM IST
പേ​രാ​മ്പ്ര: ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളോ​ടെ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു പേ​രും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു പേ​രും ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് പേ​രും വി​വി​ധ സ​ർ​ക്കാ​ർ ആ​ശുപ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.
പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ എ​ട​വ​രാ​ട്, ഏ​ര​ത്ത് മു​ക്ക്, മ​രു​തേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ത്താം ക​ണ്ടി​യി​ലും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട്ടൂ​രി​ലു​മാ​ണ് ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ച്ച്ഐ ഇ.​എം. ശ​ശീ​ന്ദ്ര​കു​മാ​ർ, ജെ​എ​ച്ച്ഐ​മാ​രാ​യ എം.​പി. സു​രേ​ഷ്, കെ. ​ര​ജ​നി, ടി.​കെ. ഉ​ഷാ​കു​മാ​രി, വി​ഒ അ​ബ്ദു​ൽ അ​സീ​സ്, മി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.