ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ; മു​തു​കാ​ട് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു
Wednesday, June 19, 2019 12:45 AM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു വേ​ണ്ടി സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ടു നി​വാ​സി​ക​ളെ പു​ന:​ര​ധി​വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യെ സം​ബ​ന്ധി​ച്ചു ത​ർ​ക്ക​ം ഉ​ന്ന​യി​ച്ച വ​നം വ​കു​പ്പി​ന്‍റെ ന്യാ​യ​വാ​ദ​ങ്ങ​ളു​ടെ മു​ന​യൊ​ടി​യു​ന്നു.
ഭൂ​മി സ​ർ​ക്കാ​ർ പ​തി​ച്ചു ന​ൽ​കി​യ​ത​ല്ലെ​ന്നും എ​ല്ലാ നി​യ​മ സാ​ധു​ത​ക​ളോ​ടെ​യും പ​ക​രം ന​ൽ​കി​യ​താ​ണെ​ന്നുമുള്ള ഭൂ​വു​ട​മ​ക​ളു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും വാ​ദം ക​ള​ക്ട​ർ അം​ഗീ​ക​രി​ച്ചു.
പ്ര​ശ്നം അ​ന്തി​മ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു ക​ള​ക്ട​റേ​റ്റി​ൽ ഇ​ന്ന​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. ഭൂ​വു​ട​മ​ക​ൾ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണു വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​നെ ഖ​ണ്ഡി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ പ​ക്ക​ൽ രേ​ഖ​ക​ളോ തെ​ളി​വു​ക​ളോ ഇ​ല്ലെ​ന്നു കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ യോ​ഗ​ത്തി​ൽ തു​റ​ന്നു സ​മ്മ​തി​ച്ചു.
പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ വ​ന​ത്തി​ന്‍റെ സ്റ്റാ​റ്റ​സോ​ടു കൂ​ടി​യു​ള്ള​താ​ണെ​ന്ന വാ​ദ​ഗ​തി​യാ​ണ് ഡിഎ​ഫ്ഒ ഉ​ന്ന​യി​ച്ച​ത്.
ഇ​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും മു​മ്പ് വ​കു​പ്പി​ലെ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും ഫ​യ​ലു​ക​ളി​ൽ എ​ഴു​തി​പ്പി​ടി​പ്പി​ച്ച കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ പി​ന്നീ​ടു വ​ന്ന​വ​രും മ​ല​യോ​ര ക​ർ​ഷ​ക​രെ​യും ഭൂ​വു​ട​മ​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​യ​മാ​ണു സ്വീ​ക​രി​ച്ച​തെ​ന്നും അ​തി​ന്‍റെ തി​ക്ത ഫ​ല​ങ്ങ​ളാ​ണു മു​തു​കാ​ട്ടി​ലെ ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ജ്യ​ത്ത് വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടു കൊ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കു മ​തി​യാ​യ എ​ല്ലാ രേ​ഖ​ക​ളോ​ടും കൂ​ടി​യാ​ണു പ​ക​രം ഭൂ​മി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്.
ഇ​തി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​നും അ​വ​ർ​ക്ക​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ട​റി​യി​ക്കാ​ൻ ഡി​എ​ഫ്ഒ ക​ള​ക്ട​റോ​ട് സ​മ​യം ചോ​ദി​ച്ചു. അ​ദ്ദേ​ഹം സമയം അ​​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.
പ​ക​രം ഭൂ​മി ല​ഭി​ച്ച 52 കു​ടും​ബ​ങ്ങ​ളി​ൽ ഒ​ന്നാ​യ കൊ​മ്മ​റ്റ​ത്തി​ൽ ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ലെ തേ​ക്കു​മു​റി​ച്ച​തിനു പാ​സ് ചോ​ദി​ച്ച​തി​നെ എ​തി​ർ​ത്ത പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രു​ടെ എ​ട്ടു മാ​സം മു​മ്പു​ള്ള ന​ട​പ​ടി​യെ തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​ണ് ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നു കാ​ര​ണ​മാ​യ​ത്.
ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണു ത​ന്‍റെ​തെ​ന്ന് അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ളാ​യ ജോ​യി ക​ണ്ണം​ചി​റ, രാ​ജ​ൻ വ​ർ​ക്കി, ജോ​ർ​ജ് കും​ബ്ലാ​നി, ജീ​ജോ വ​ട്ടോ​ത്ത്, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, പ​രാ​തി​ക്കാ​ര​നാ​യ ക​ർ​ഷ​ക​ൻ ജോ​സ​ഫ് കൊ​മ്മ​റ്റം, കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ ബി.​പി അ​നി, അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ എം. ​രേ​ഖ, ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സാ​ഫി ഫി​ലി​പ്പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.