താമരശേരി വ്യാ​പാ​ര ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, June 19, 2019 12:45 AM IST
താ​മ​ര​ശേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ക​രൂ​ല്‍ യൂ​ണി​റ്റ് പു​തു​താ​യി നി​ര്‍​മി​ച്ച വ്യാ​പാ​ര ഭ​വ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഫീസ് ഉ​ദ്ഘാ​ട​നം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​നും ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി ബി​നോ​യും നി​ര്‍​വ​ഹി​ച്ചു.
എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച ഡോ. ​ആ​ദി​ത്യ ബാ​ബു​വി​നെ​യും എ​സ്എ​സ്എ​ല്‍ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥിക​ളെ​യും ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് സൗ​മി​നി മോ​ഹ​ന്‍​ദാ​സ് ആ​ദ​രി​ച്ചു. ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെന്‍റ് കേ​ര​ള ചീ​ഫ് ട്രെയി​ന​ര്‍ ശം​സു​ദ്ദീ​ന്‍ ഏ​ക​രൂ​ലി​നെ യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് കാ​പ്പാ​ടും മു​തി​ര്‍​ന്ന ക​ച്ച​വ​ട​ക്കാ​രെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് മു​ത്തേ​ട​വും ആ​ദ​രി​ച്ചു. എ​ക​രൂ​ല്‍ യു​ണി​റ്റ് ത​യാറാ​ക്കി​യ സോ​വ​നീ​ര്‍ 'വെ​ള്ളി​ക്കോ​ല്‍' ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ഴ​യി​ല്‍ ഇ​ബ്രാ​ഹീം ഹാ​ജി പ്ര​കാ​ശ​നം ചെ​യ്തു. യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷു​ക്കൂ​ര്‍ പൂ​നൂ​ര്‍, രാ​ജ​ന്‍ കാ​ന്ത​പു​രം, എ​ന്‍.​വി. രാ​ജ​ന്‍ നാ​സ​ര്‍, ബ​ദ​റു​ദ്ദീന്‍ ഹാ​ജി, എ​ന്‍.​വി.വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ടി. ​മു​ഹ​മ്മ​ദ്, അ​നി​ല്‍കു​മാ​ര്‍, കെ.​നാ​രാ​യ​ണ​ന്‍നാ​യ​ര്‍,ഗി​രീ​ഷ് ഗ്യാ​ല​ക്സി, ടി.​വി. ബാ​ബു, വി.​പി. ദേ​വേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‍ കെ.​പി. മു​ഹ​മ്മ​ദ് പ്ര​സി​ഡ​ന്‍റാ​യും ഗി​രീ​ഷ് ഗാ​ല​ക്‌​സി ജ​ന​റ​ല്‍ സ​ക്ര​ട്ട​റി​യാ​യും ടി.​വി ബാ​ബു​ ട്ര​ഷ​റ​റാ​യും പുതിയ കമ്മിറ്റി തെ​ര​ഞ്ഞെ​ടു​ത്തു.