മാ​ലി​ന്യ​ സം​സ്ക​ര​ണ യൂ​ണി​റ്റി​ൽ നി​ന്നു​ള്ള പു​ക ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു​വെ​ന്ന്
Wednesday, June 19, 2019 12:45 AM IST
കോ​ട​ഞ്ചേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​വു മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ്പാ​ല​കു​ന്ന് പ്രദേശത്ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ളി​ടെ പ​രാ​തി. പ​ല​പ്രാ​വ​ശ്യം ഉ​ട​മ​ക​ൾ​ക്ക്പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ​ര​വാ​സി​ക​ൾ ഉ​പ്പി​ട്ട പ​രാ​തി വാ​ർ​ഡ് മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി. ഉ​ട​ന​ടി പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രോ​ട് അ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ് ലു​ഖ്മാ​ൻ അ​റി​യി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും
മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന്

കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും സ്വ​ന്തം ചെല​വി​ൽ മു​റി​ച്ചു​മാ​റ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി.
അ​ല്ലാ​ത്ത​പ​ക്ഷം അ​വ​രു​ടെ ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ഴു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ബാ​ധ്യ​ത ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.