വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, June 19, 2019 12:46 AM IST
കോ​ഴി​ക്കോ​ട്: വാ​യ​ന പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ബി​ഇ​എം ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ക​വി പി.​കെ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ലൈ ഏ​ഴു വ​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പി​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നു പു​റ​മെ താ​ലൂ​ക്കു​ത​ല​ത്തി​ലും ലൈ​ബ്ര​റി ത​ല​ത്തി​ലും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 20-ന് ​സ്‌​കൂ​ളു​ക​ളി​ല്‍ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ഴു​ത്തു​പെ​ട്ടി പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍ , 21-ന് ​വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലൈ​ബ്ര​റി​ക​ളി​ല്‍ വാ​യ​ന​ക്കൂ​ട്ട​ങ്ങ​ള്‍ , 22, 23 ദി​വ​സ​ങ്ങ​ളി​ൽ ലൈ​ബ്ര​റി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി പു​സ്ത​ക​പ്ര​കാ​ശ​നം, 24, 25 തീ​യ​തി​ക​ളി​ൽ സ്‌​കൂ​ള്‍ ലൈ​ബ്ര​റി സ​ജീ​വ​മാ​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.
26-ന് ​എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ലൈ​ബ്ര​റി​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ദ​സ് ന​ട​ത്തും. 27, 28 തി​യ്യ​തി​ക​ളി​ൽ പു​സ്ത​ക​പ്ര​ദ​ര്‍​ശ​ന​വും 29-ന് ​ലൈ​ബ്ര​റി​ക​ള്‍​ക്ക് പു​സ്ത​ക സ​മാ​ഹ​ര​ണ​വു​മു​ണ്ടാ​കും.30-​ന് എ​ല്‍​പി,യു​പി വാ​യ​ന ​മ​ത്സ​ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക​ത​ല മ​ത്സ​രം ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തും.
ജൂ​ലൈ ഒ​ന്നി​ന് കേ​ശ​വ​ദേ​വ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കും. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ അ​ഖി​ല കേ​ര​ള വാ​യ​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ വി​ളി​ച്ചു​ചേ​ര്‍​ത്തു നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ലി​നും മ​ത്സ​ര​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നേ​തൃ​ത്വം ന​ല്‍​കും.
ജൂ​ലൈ നാ​ലി​ന് എ​ഴു​ത്ത​പെ​ട്ടി​യു​ടെ ആ​ദ്യ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. ജൂ​ലൈ അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കും. ജൂ​ലാ​യ് ആ​റി​ന് വ​നി​താ വാ​യ​ന മ​ത്സ​ര​വും ജൂ​ലൈ ഏ​ഴി​ന് എ​ല്ലാ ലൈ​ബ്ര​റി​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​വും ന​ട​ത്തും.