മി​ന്ന​ൽ: മൂ​ന്നു വീ​ടു​ക​ൾ​ക്കു നാ​ശം, ദ​ന്പ​തി​ക​ൾ​ക്ക് പരിക്ക്
Thursday, June 20, 2019 12:44 AM IST
വ​ട​ക​ര: ക​ന​ത്ത മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ മി​ന്ന​ലി​ൽ ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​രി​ക്കി​ലാ​ട് മൂ​ന്നു വീ​ടു​ക​ൾ​ക്ക് നാ​ശം. ദ​ന്പ​തി​ക​ൾ​ക്ക് മി​ന്ന​ലേ​റ്റു. ക​രി​പ്പാ​ൽ മീ​ത്ത​ൽ ക​ണ്ണ​ൻ, പ​റ​ന്പ​ത്ത് ഗോ​പാ​ല​ൻ, പ​റ​ന്പ​ത്ത് സ​ജി​ത്ത് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശം.
ക​ണ്ണ​ന്‍റെ മ​ക​ൻ ഭാ​സ്ക​ര​ൻ (57), ഭാ​ര്യ ക​മ​ല (51) എ​ന്നി​വ​ർ​ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​കയായിരുന്ന ഇ​വ​ർ തെ​റി​ച്ചു​വീ​ണു. ഇരുവരും വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ ഇ​രു​നി​ല കോ​ണ്‍​ക്രീ​റ്റ് വീ​ടി​ന്‍റെ ചു​മ​രി​ൽ പ​ല​യി​ട​ത്തും വി​ള്ള​ൽ വീ​ണു. മെ​യി​ൻ സ്വി​ച്ചും വ​യ​റിം​ഗും ഫാ​ൻ ഉ​ൾപ്പെ​ടെ​യു​ള്ള വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ദ​ന്പ​തി​ക​ളു​ടെ കി​ട​പ്പു മു​റി​ക്കാ​ണ് കാ​ര്യ​മാ​യ നാ​ശം. ഇ​തി​ലെ ഫാ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​രു​ന്നൂ​റു മീ​റ്റ​ർ അ​ക​ലെ പ​റ​ന്പ​ത്ത് ഗോ​പാ​ല​ന്‍റെ​യും തൊ​ട്ട​ടു​ത്തെ സ​ജി​ത്തി​ന്‍റെ​യും വീ​ടു​ക​ൾ​ക്കും മി​ന്ന​ലേ​റ്റു. ഗോ​പാ​ല​ന്‍റെ വീ​ട്ടിൽ ചു​മ​രി​നും വ​യ​റിംഗി​നും കേ​ടു​പ​റ്റി. വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​നു മി​ന്ന​ലേ​റ്റു. സ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ മെ​യി​ൻ സ്വി​ച്ച് മി​ന്ന​ലേ​റ്റു ന​ശി​ച്ചു.