തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു
Thursday, June 20, 2019 12:44 AM IST
നാ​ദാ​പു​രം: അ​രൂ​ർ പെ​രു​മു​ണ്ട​ശേ​രി​യി​ൽ തെ​ങ്ങ് വീണ് വീ​ട് ത​ക​ർ​ന്നു.​മ​ന്നിക​ണ്ടി ശ​ശി​യു​ടെ വീ​ടി​നു മു​ക​ളി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോടെയാണ് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത് . കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു.. ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​ശി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീട്ടിനുള്ളിൽ ഉ​റ​ങ്ങുന്പോഴാണ് അപകടം.

ക​ട​യി​ല്‍ വെ​ള്ളം ക​യ​റി; ഉ​ട​മയ്​ക്ക് ഷോ​ക്കേ​റ്റു

പേ​രാ​മ്പ്ര: ചൊ​വ്വാ​ഴ്ച രാ​ത്രി​യുണ്ടായ ക​ന​ത്ത മ​ഴ​യി​ല്‍ പേ​രാ​മ്പ്ര സി​വി​ല്‍ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍​വ​ശ​ത്തെ ക​ട​യി​ല്‍ വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ ഉടമസ്ഥന് ഷോ​ക്കേ​റ്റു.
കൂ​ള്‍​ബാ​ര്‍ ന​ട​ത്തു​ന്ന പൊ​യു​ലൂ​റ സു​പ്പി​ക്കാ​ണ് ഷോ​ക്കേ​റ്റ​ത്. ഓ​വു​ചാ​ലി​ന്‍റെ പണി ന​ട​ക്കു​ന്ന​താ​ണ് വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കാൻ ത​ട​സ​മാ​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു.
.