ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി ജോ​സ​ഫ് ഗ്രൂ​പ്പ് ; അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മാ​ണി വിഭാഗം
Thursday, June 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട്: ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ല ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫി​നെ പു​റ​ത്താ​ക്കി. 128 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ 86 പേ​ർ പങ്കെടുത്ത യോ​ഗ​ത്തി​ലാ​ണ് ടി.​എം. ജോ​സ​ഫി​നെ​ പു​റ​ത്താ​ക്കി​യ​ത്.
കോ​ട്ട​യ​ത്തു നി​യ​മ വി​രു​ദ്ധ​മാ​യ സ​മാ​ന്ത​ര സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ലാ​ണ് പു​റ​ത്താ​ക്കാ​ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. തോ​മ​സ് മാ​സ്റ്റ​റെ താ​ത്കാ​ലി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ന് പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി ചാ​ണ്ടി മാ​സ്റ്റ​ർ നി​രീ​ക്ഷ​ക​നാ​യി. പാ​ർ​ട്ടി പി​ള​ർ​ത്തി​യ ജോ​സ് കെ. ​മാ​ണി​യു​ടെ നി​ല​പാ​ട് വ​ഞ്ച​ന​പ​ര​മാ​മ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച താ​ത്കാ​ലി​ക ചെ​യ​ർ​മാ​നു​മാ​യ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ എ​ന്നി​വ​ർ യോ​ഗ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു.
എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മി​ൽ സം​യ​മ​നം വേ​ണം എ​ന്ന് നി​ര​വ​ധി ത​വ​ണ ആ​വ​ർ​ത്തി​ക്കു​ക​യും അ​തി​ന് വി​പ​രീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ കു​ൽ​സി​ത ശ്ര​മ​മാ​ണ് കോ​ഴി​ക്കോ​ട് ന​ട​ന്ന യോ​ഗ​മെ​ന്ന് ടി.​എം. ജോ​സ​ഫ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഇ​ന്ന​ലെ ന​ൽ​കി​യ നി​ർ​ദ്ദേ​ശം കാ​റ്റി​ൽ പ​റ​ത്തി പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ ജോ​സ​ഫ് വി​ഭാ​ഗം ന​ട​ത്തു​ന്ന നീ​ക്കം യു​ഡി​എ​ഫ് വി​രു​ദ്ധ​മാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ലാ കെ​സി​എം ക​മ്മിറ്റി വി​ളി​ച്ചു ചേ​ർ​ക്കേ​ണ്ട​ത് പ്ര​സി​ഡ​ന്‍റോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ ആ​ണ്. ഇ​വ​ർ ‌ര​ണ്ടു​പേ​രും അ​റി​യാ​തെ ഏ​തോ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗം പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. ഈ ​സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാൻ മേ​ൽ​ഘ​ട​ക​ത്തി​ന് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് ടി.​എം. ജോ​സ​ഫ് അ​റി​യി​ച്ചു.
ആ​രാ​ധ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. ജോ​ർ​ജ് ടി. ​മ​നോ​ജ് കു​മാ​ർ, ഹെ​ല​ൻ ഫ്രാ​ൻ​സി​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണ​ച്ച, ടി.​വി. ഗം​ഗാ​ധ​ര​ൻ മാ​സ്റ്റ​ർ, ടി.​കെ. അ​ത്തി​യ​ത്ത്, അ​ബി​ദു​ൾ റ​ഹ്‌​മാ​ൻ, അ​ബ്ദു​ൾ സ​ലിം, ത്രേ​സ്യാ​മ മാ​ത്യു, ജോ​ർ​ജ് മാ​ങ്ങാ​ട്ടി​ൽ, ബെ​ന്നി മാ​ത്യു, കെ.​പി. ഉ​മ്മ​ർ, അ​ബു ക​ല്ലു​ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.