പടിയിറങ്ങവേ പു​സ്ത​കം വാങ്ങാ​ൻ പണം ന​ൽ​കി വ​ത്സ​ലകു​മാ​രി ടീ​ച്ച​ര്‍
Thursday, June 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട്: സ്‌​കൂ​ളി​ന്‍റെ പ​ടി​ക​ളി​റ​ങ്ങു​മ്പോ​ഴും വ​ത്സല കു​മാ​രി ടീ​ച്ച​ര്‍ ആ​ലോ​ചി​ച്ച​ത് ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പു​സ്ത​കം ല​ഭി​ക്കാ​നു​ള്ള വ​ഴി​യാ​ണ‌്. അ​തു​കൊ​ണ്ടാ​ണ് ടീ​ച്ച​ര്‍ സ്‌​കൂ​ൾലൈ​ബ്ര​റി യിലേക്കു പുസ്തകങ്ങൾ വാങ്ങാൻ‍ ത​ന്‍റെ സ​ര്‍​വീ​സ് ആനുകൂല്യത്തി​ല്‍ നി​ന്ന് വ​ലി​യൊ​രു തു​ക സം​ഭാ​വ​ന ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ഫ​റോ​ക്ക് ന​ല്ലൂ​ര്‍ നാ​രാ​യ​ണ എ​ല്‍​പി ബേ​സി​ക് സ്‌​കൂ​ളി​ല്‍ 32 വ​ര്‍​ഷ​മാ​യി അ​ധ്യാ​പി​ക​യാ​ണു കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ​ത്സ​ല കു​മാ​രി. ഈ ​മാ​സം 30ന് ​സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ക​യാ​ണ്. ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ലും കു​ട്ടി​ക​ള്‍ വാ​യി​ച്ചു​വ​ള​ര​ണ​മെ​ന്ന മോ​ഹം സാ​ക്ഷാ​ത്കരി​ക്കാ​ൻ ടീ​ച്ച​ര്‍ അ​മ്പ​തി​നാ​യി​രം രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്.
ഈ ​തുക ഉ​പ​യോ​ഗി​ച്ച് സ്‌​കൂ​ളി​ലെ 12 ക്ലാ​സു​ക​ളി​ലും ക്ലാ​സ് ലൈ​ബ്ര​റി മി​ക​ച്ച​താ​ക്കാ​നും പു​സ്ത​ക​ങ്ങ​ളോ​ടൊ​പ്പം അ​ല​മാ​ര​ക​ളും വാ​ങ്ങാ​നു​മാ​ണ് തീ​രു​മാ​നം. മി​ക​ച്ച ക​ലാ പ്ര​തി​ഭ​യ്ക്ക് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ന​ല്‍​കാ​ന്‍ പ​തി​നാ​യി​രം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ളി​ലെ ക​ലാവിഭാഗം ക​ണ്‍​വീ​ന​ർ കൂടിയായിരുന്നു ടീച്ചർ. പി​ടി​എ പ്ര​സി​ഡ​ന്‍റും മു​നിസി​പ്പ​ല്‍ കൗ​ണ്‍​സി​ല​റു​മാ​യ പി. ​ബി​ജു​വി​ന് ഫണ്ട് കൈ​മാ​റി. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ​ങ്ക​ര നാ​രാ​യ​ണ​നാ​ണ് ടീച്ചറുടെ ഭ​ര്‍​ത്താ​വ്. മ​ക​ന്‍ വി​ഷ്ണു വി​ദേ​ശ​ത്ത് എ​ൻ​ജി​നിയ​റാ​ണ്.