തൊ​ഴി​ല്‍ നി​ഷേ​ധി​ച്ചെന്നു ആരോപണം; പ്രതിഷേധവുമായി ആർഎംപിഐ
Thursday, June 20, 2019 12:46 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ശു​ചീ​ക​ര​ണത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​യി തൊ​ഴി​ലുറപ്പു ജോലി പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്ന് ആ​ര്‍​എം​പി​ഐ.
100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ യാ​തൊ​രു ഉ​പാ​ധി​യു​മി​ല്ലാ​തെ ന​ല്‍​ക​ണം എ​ന്നാ​ണ് തൊ​ഴി​ലു​റ​പ്പു പദ്ധതിയുടെ വ്യവസ്ഥ. എ​ന്നാ​ല്‍ ഇ​ത് മ​റി​ക​ട​ന്ന് ഉ​പാ​ധി​ക​ളോ​ടെ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ത്രം തൊ​ഴി​ല്‍ ന​ല്‍​കു​ക​യും മ​റ്റുള്ളവർക്ക് തൊ​ഴി​ല്‍ നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഭ​ര​ണ​സ​മി​തി. നിയമവിരുദ്ധമായ ഈ നടപടി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ന്‍ മ​റ്റ് പാർട്ടിക്കാർ ത​യ്യാ​റാ​കുന്നില്ല. ഭ​ര​ണ​സ​മി​തി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ തീരു​മാ​ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫും അ​നു​കൂ​ലി​ക്കു​ക​യാ​ണ്.
ഇ​തി​നെ​തി​രായ ​പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക്ക് ആ​ര്‍​എം​പി​ഐ ന​തൃ​ത്വം ന​ല്‍​കു​മെ​ന്ന് പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​പി. മു​ര​ളി​ധ​ര​ന്‍, ഖ​ജാ​ന്‍​ജി എം. ​പ്ര​ജി​ഷ് എന്നിവർ അ​റി​യി​ച്ചു.