നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തും കൈകോർത്തു; കൃ​ഷ്ണ​നും കു​ടും​ബ​വും പുതിയ വീട്ടിലേക്ക്
Thursday, June 20, 2019 12:46 AM IST
നാ​ദാ​പു​രം: വ​ള​യം പൂ​ങ്കു​ള​ത്തെ ക​വ​ച്ചീ​മ്മ​ൻ കൃ​ഷ്ണ​നും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റും.
തൊ​ണ്ണൂ​റുകാ​ര​നാ​യ കൃ​ഷ്ണ​ൻ, ഭാ​ര്യ മാ​ത​, മ​ക്ക​ളാ​യ അ​ശോ​ക​ൻ, ബാ​ബു, ശാ​ന്ത എ​ന്നി​വ​ർ ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞ് വീ​ഴാ​റാ​യ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. കൃഷ്ണന്‍റെ അ​ഞ്ച് മ​ക്ക​ളി​ൽ ര​ണ്ട് പേ​ർ ക​ല്യാ​ണം ക​ഴി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സം. ബാ​ബു​വും ശാ​ന്ത​യും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രാണ്. ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​വീ​ട്ടി​ലാ​ണ് താ​മ​സം. വാ​ർ​ധക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളും രോ​ഗ​ങ്ങ​ളും ത​ള​ർ​ത്തി​യ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം വ​ർ​ധിച്ചു.
മ​ക്ക​ളെ പല ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സി​ച്ചെ​ങ്കി​ലും ഫലമു​ണ്ടാ​യി​ല്ല.​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളു​മാ​യി​രു​ന്നു ​കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യം.​ തു​ട​ർ​ന്നാണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് കു​ടും​ബ​ത്തി​ന്‍റെ പു​ന​ര​ധി​വാ​സം ഏ​റ്റെ​ടു​ത്തത്.
ഉ​ദാ​ര​മ​തി​ക​ളു​ടെ സം​ഭാ​വ​ന​യും പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ വീ​ടി​നു സമീപം ക​രു​വാ​ന്‍റ​വി​ടെ ക​ണ്ണ​ൻ നാ​യ​രു​ടെ കു​ടു​ബം സം​ഭാ​വ​ന ചെ​യ്ത സ്ഥ​ല​ത്ത് വീ​ട് നി​ർ​മ്മി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കുന്നേരം വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​മ​തി പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റും.