ലോ​കാ​യു​ക്ത സി​റ്റിം​ഗ് ഇ​ന്നും നാ​ളെ​യും
Thursday, June 20, 2019 12:52 AM IST
കോ​ഴി​ക്കോ​ട്: ലോ​കാ​യു​ക്തയുടെ സി​റ്റിം​ഗ് ഇന്നും നാളെയും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ്ഹാ​ളി​ല്‍ നടക്കും. ഇന്ന് ​ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫും ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റി​സ് എ.​കെ. ബ​ഷീ​റും അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് പരാതികൾ പരിഗണിക്കും.
നാളെ ​കേ​ള്‍​ക്കാ​നി​രു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നു കീ​ഴി​ലെ കേ​സു​ക​ളും ഇന്ന് ​പ​രി​ഗ​ണി​ക്കും. ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റി​സ് എ.​കെ. ബ​ഷീ​റി​ന്‍റെ സിം​ഗി​ള്‍ ബ​ഞ്ച് സി​റ്റിം​ഗ് നാളെ ​ന​ട​ത്തും. ഇന്ന് ​കേ​ള്‍​ക്കാ​നി​രു​ന്ന സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ നാളേക്കു മാ​റ്റി​യി​ട്ടു​ണ്ട്. നി​ശ്ചി​ത ഫോ​മിലു​ള്ള പു​തി​യ പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും.