ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, June 20, 2019 12:52 AM IST
കോ​ഴി​ക്കോ​ട്: ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര​വി​ഭാ​ഗത്തിന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആഘോഷം ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ നടത്തും.
കോ​ള​ജി​ല്‍ ചേ​ര്‍​ന്ന ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി ബാ​ലു പൂ​ക്കാ​ട് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

50 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ത്തോ​ട് വ​രി​ക്ക​ൽ കോ​ള​നി​യി​ൽ എക്സൈസ് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ 50 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. കോ​ള​നി നി​വാ​സി​യാ​യ നി​ഷാ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാളുടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്.
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഓ​ഫീസ​ർ ഹ​രീ​ഷ് കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ ടി.​കെ. സ​ഹ​ദേ​വ​ൻ, ഷിം​ജി കു​മാ​ർ, അ​ഖി​ൽ, അ​ഖി​ല, ഡ്രൈ​വ​ർ എ​ഡി​സ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് പരിശോധനാസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.