പു​റ​മേ​രി​യി​ല്‍ വീ​ടി​നുനേ​രേ ബോം​ബേ​റ്‌
Monday, June 24, 2019 12:20 AM IST
നാ​ദാ​പു​രം:​പു​റ​മേ​രി ക​ക്കം​വെ​ള്ളി​യി​ല്‍ വീ​ടി​നു നേ​രെ ബോം​ബേ​റ്. ഇ​റ​ച്ചി​വ്യാ​പാ​രി ക​ക്കം​വെ​ള്ളി പ​റ​ക്ക​ണ്ടി മു​ക്ക് റോ​ഡി​ലെ പാ​റ​പ്പു​റ​ത്ത് താ​ഴെ​കു​നി യൂ​സ​ഫി‍​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ എ​റി​ഞ്ഞ​ത്. മൂ​ന്ന് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ചു​മ​രി​ല്‍ പ​തി​ച്ച് സ്‌​ഫോ​ട​നം ഉ​ണ്ടാ​യി. വീ​ടി​നോ​ട് ചേ​ര്‍​ന്ന റോ​ഡി​ല്‍ നി​ന്നു​മാ​ണ് ബോം​ബ​റി​ഞ്ഞ​തെ​ന്നാ​ണ് നി​ഗ​മ​നം.​സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ റോ​ഡി​ലും മ​റ്റും ചി​ത​റി കി​ട​ക്കു​ന്നു​ണ്ട്.​ഏ​റെ വ​ലി​പ്പ​മേ​റി​യ സ്റ്റീ​ല്‍ ബോം​ബാ​ണ് അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.​സ്‌​ഫോ​ട​ന ശ​ബ്ദം അ​ഞ്ച് കി​ലോ മീ​റ്റ​റോ​ളം ദൂ​രെ മു​ഴ​ങ്ങി.
തു​ട​ര്‍​ച്ച​യാ​യി മൂ​ന്നോ​ളം കാ​ത​ട​പ്പി​ക്കു​ന്ന സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ടാ​ണ് പ​രി​സ​ര​വാ​സി​ക​ള്‍ ഞെ​ട്ടി​യു​ണ​ര്‍​ന്ന​ത്.
വീ​ടി​ന്‍റെ ചു​മ​രി​ലെ ഹോ​ളോ ബ്രി​ക​സ് ത​ക​ര്‍​ന്ന് ദ്വാ​രം വ​ന്നി​ട്ടു​ണ്ട്. നാ​ല് ജ​ന ചി​ല്ലു​ക​ളും, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നാ​ദാ​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​
നാ​ദാ​പു​രം എ​സ്ഐ എ​ൻ.​പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.