കി​ണ​റി​ല​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ഫ​യ​ര്‍ ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി
Monday, June 24, 2019 12:22 AM IST
നാ​ദാ​പു​രം: കി​ണ​ര്‍ ശു​ചീ​ക​രി​ക്കാ​നി​റ​ങ്ങി കി​ണ​റി​ല്‍ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ഫ​യ​ര്‍ ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി വി​നോ​ദ് (29) നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പാ​റ​ക്ക​ട​വ് പു​ത്ത​ന്‍ കൊ​യി​ലോ​ത്ത് അ​സീ​സി​ന്‍റെ വീ​ട്ടി​ലെ 20 മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​കാ​നി​റ​ങ്ങി​യ വി​നോ​ദ് തി​രി​ച്ച് ക​യ​റാ​നാ​കാ​തെ കി​ണ​റി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വാ​സ​ത്ത് ചെ​യ​ച്ച​ന്‍ ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ സു​ജേ​ഷ് കു​മാ​ര്‍, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ വി​നീ​ത്, ബ​ബീ​ഷ്, ലി​കേ​ഷ്, മ​നോ​ജ് ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍ മാ​രാ​യ ശ്രീ​നേ​ഷ്, ജെ​യ്സ​ല്‍, ഹോം ​ഗാ​ര്‍​ഡ് മാ​രാ​യ ര​ഘു​നാ​ഥ്, ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.