ജോ​ലി​ക്കി​ടെ ടെ​റ​സി​ൽ വീ​ണ് മ​രി​ച്ചു
Monday, June 24, 2019 10:43 PM IST
കു​ന്ന​മം​ഗ​ലം: ജോ​ലി​ക്കി​ടെ ടെ​റ​സി​ൽ കാ​ൽ​വ​ഴു​തി വീ​ണ് മ​രി​ച്ചു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ജോ​ലി​ചെ​യ്യു​ന്ന കു​ന്ന​മം​ഗ​ലം തു​വ്വ​ക്കു​ന്ന​ത്ത് മ​ന​യ്ക്ക​ൽ ശ്രീ​നി​വാ​സ​ൻ (62) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കു​ന്ന​മം​ഗ​ല​ത്ത് വ​ച്ചാ​ണ് സം​ഭ​വം. വീ​ടി​ന് മു​ക​ളി​ൽ ഇ​രു​മ്പ് ഷീ​റ്റ് വി​രി​ക്കു​ന്ന ജോ​ലി​ക്കി​ടെ ഇ​രു​മ്പ് പൈ​പ്പു​മാ​യി നീ​ങ്ങു​മ്പോ​ൾ ടെ​റ​സി​ൽ​ത​ന്നെ കാ​ൽ​വ​ഴു​തി ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ വീ​ട്ടു​ട​മ​സ്ഥ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ലെ​ത്തും. ഭാ​ര്യ: കാ​ർ​ത്തി​ക. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​ജി​ത. മ​രു​മ​ക്ക​ൾ: ബി​നേ​ഷ് (ബേ​പ്പൂ​ർ), നീ​തു.