പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെത്തി​ക്ക​ണ​മെ​ന്ന്
Tuesday, June 25, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ല്‍ എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആവശ്യപ്പെട്ടു.
ക​ണ്ണൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ഏ​റി​വ​രി​ക​യാ​ണ്. ഇതിനെതിരേ ബോധവത്കരണം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത​ത്ര ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്കാ​ണ് എ​യ​ര്‍​ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. ഈ ​ദു​ര​വ​സ്ഥ​യ്ക്കു മാ​റ്റ​മു​ണ്ടാ​ക്ക​ണം.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഇ.​പി. ജോ​ണ്‍​സ​ണ്‍ , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള മ​ല്ല​ഞ്ചേ​രി, ട്ര​ഷ​റ​ര്‍ കെ. ​ബാലകൃഷ്ണ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.