ദു​രൂഹ സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​ക്കോ​ടി​ച്ച​യാ​ൾ ക​സ്റ്റ​ഡി​യി​ൽ
Wednesday, June 26, 2019 12:17 AM IST
കോ​ഴി​ക്കോ​ട്: ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​ക്കോ​ടി​ച്ചെ​ത്തി​യ ആ​ളെ ന​ഗ​ര​മ​ധ്യ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം വാ​ഴ​ക്കാ​ട് മു​ണ്ടു മൂ​ഴി പേ​ര​ട​ത്ത് മീ​ത്ത​ൽ കു​ഞ്ഞാ​മു​വി​ന്‍റെ മ​ക​ൻ ആ​ഷി​ഖ് അ​ലി (33)ആ​ണ് പി​ടി​യി​ലാ​യ​ത്.
പ​ര​സ്പ​ര വി​രു​ദ്ധ മ​റു​പ​ടി​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി ബൈ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ൾ രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബൈ​ക്കും പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു. ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.