അ​ഖി​ലേ​ഷി​ന്‍റെ മ​ര​ണം: ഒ​ളി​വി​ലാ​യി​രു​ന്ന മു​ഖ്യ​പ്ര​തി പി​ടി​യി​ൽ
Wednesday, June 26, 2019 12:17 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ അ​ഗ​സ്ത്യ​ൻ​മു​ഴി ത​ട​പ്പ​റ​മ്പി​ൽ അ​ഖി​ലേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മു​ഖ്യ​പ്ര​തി കു​ട്ട​മോ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​പി​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്.
മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം പ്ര​തി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​നം​നൊ​ന്ത് അ​ഖി​ലേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ഇ​യാ​ള​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള കേ​സി​ൽ ഒ​മ്പ​തു​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.
ക​ർ​ണ്ണാ​ട​ക​യി​ലെ മൈ​സൂ​രു, വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലു​ള​ള ബ​ന്ധു വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​യ​തോ​ടെ മ​റ്റു ര​ണ്ടു പ്ര​തി​ക​ളേ​യും ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മു​ക്കം പോ​ലീ​സ് അ​റി​യി​ച്ചു.
കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു​ൾ​പ്പ​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മു​ക്കം എ​സ്ഐ കെ.ഷാ​ജി​ദ്, താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ ക്രൈം ​സ്ക്വാ​ഡ് അം​ഗം ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, മു​ക്കം സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബേ​ബി മാ​ത്യു, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ റ​ഹിം, ല​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.