സംരക്ഷണ ഭിത്തിയില്ല; കൂ​വ​പ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി
Wednesday, July 17, 2019 1:02 AM IST
പ​ന്നി​ക്കോ​ട്ടൂ​ർ: അപകടങ്ങൾ പതിവായ റോഡിനു പാ​ർ​ശ്വ സം​രം​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്നി​ൽ പെ​ട്ട കൂ​വ​പ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി റോ​ഡി​ലാ​ണു അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.
കു​റ്റ്യാ​ടി​പ്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ട​ടു​ത്താ​ണി​ത്. ഇ​റ​ക്ക​വും വ​ള​വു​മു​ള്ള റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭാ​ഗം ചെ​രി​ഞ്ഞു ഗ​ർ​ത്ത രൂ​പ​ത്തി​ലാ​ണ്.
ടി​പ്പ​ർ ലോ​റി അ​ട​ക്കം ഇ​വി​ടെ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞി​ട്ടു​ണ്ട്.
അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ​ല​ത​വ​ണ ആ​വ​ശ്യ​മു​ന്ന യി​ച്ചി​ട്ടു​ം ഗ്രാ​മ പ​ഞ്ചാ​യ​ത്ത​് അധി​കൃ​ത​ർ​ പരിഗണി ക്കുന്നില്ലെന്നാണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.