വി​ഷ്ണു​മം​ഗ​ലം ബ​ണ്ട്: പു​ഴ സം​ര​ക്ഷ​ണ സ​മി​തി ഉന്നയിച്ച ആ​വ​ശ്യങ്ങൾക്കു മ​ന്ത്രിയുടെ അംഗീകാരം
Wednesday, July 17, 2019 1:04 AM IST
നാ​ദാ​പു​രം: വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ല​സേ​ച​ന മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി​യു​ടെ ചേം​ബ​റി​ൽ ഉ​ന്ന​ത ത​ല യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ലു​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ർ അ​റി​യി​ച്ചു. ചെ​ളി നീ​ക്കാ​ന്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​ഴ​ക്ക് കു​റു​കെ​യു​ള​ള ബ​ണ്ടി​ന് മ​ധ്യ​ത്തി​ലാ​യി ഷ​ട്ട​ര്‍ ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 18-ന് ​ഉ​ന്ന​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ണ്ട് പ​രി​ശോ​ധി​ക്കാനെത്തും.
ബ​ണ്ടി​ലെ ച​ളി​നീ​ക്കാ​ൻ നേ​ര​ത്തെ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ശാ​സ്ത്രീ​യ​മാ​യി ചെ​ളി​നീ​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ രം​ഗ​ത്ത് വ​ന്നി​രു​ന്നു.
ബ​ണ്ടി​ല്‍ ചെ​ളി നി​റ​ഞ്ഞ​തോ​ടെ മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് വെ​ള്ള​പൊ​ക്ക​ഭീഷണി ഉണ്ടായി. വേ​ന​ലി​ല്‍ വെ​ള്ള​ം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ചെളി നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി സ​ര്‍​വേ ആ​രം​ഭി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ചെ​ളി നീ​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി ക​രാ​ര്‍ ന​ല്‍​കി. എ​ന്നാ​ല്‍ പേ​രി​ന് മാ​ത്രം ചെ​ളി നീ​ക്കം ചെ​യ്ത് ക​രാ​റു​കാ​ര​ന്‍ പ​ണം വാ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു​ണ്ടാ​യ മ​ഴ​ക്കാ​ല​ത്ത് പു​ഴ​യോ​ര വാ​സി​ക​ളുടെ‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഇ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പു​ഴ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ വ​കു​പ്പ് മ​ന്ത്രി​യെ ക​ണ്ട് കാ​ര്യം ബോ​ധി​പ്പി​ക്കു​ക​യും മ​ന്ത്രി ബ​ണ്ട് ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
സ​ര്‍​വേയ്ക്കെ​ത്തി​യ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് നാ​ദാ​പു​രം എം​എ​ല്‍​എ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ട് പ്ലാ​നിം​ഗ് ഡി​പ്പാ​ര്‍​ട്ട് മെ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീം ​കേ​രി താ​ഴ​മു​ത​ല്‍ ബ​ണ്ട് വ​രെ​യും, ബ​ണ്ടി​ന്‍റെ താ​ഴ്ഭാ​ഗ​ത്തും ഉ​ള്ള ചെ​ളി​നീ​ക്കം ചെ​യ്യാ​നു​ള്ള ഇ​നി​ഷ്യ​ല്‍ ലെ​വ​ല്‍ എ​ടു​ത്തു. ഇ​തി​നി​ട​യി​ല്‍ പു​ഴ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വ​ശ്യ പ്ര​കാ​രം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് ച​ര്‍​ച്ച നടത്താനും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ.​കെ.​വി​ജ​യ​ന്‍ എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രാ​യ എം.​കെ. സ​ഫീ​റ, തൊ​ടു​വ​യി​ല്‍ മു​ഹ​മ്മ​ദ്, പു​ഴ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ കു​റു​വ​യി​ല്‍ അ​ഹ​മ്മ​ദ്, ഇ​റി​ഗേ​ഷ​ന്‍ ചീ​ഫ് എ​ഞ്ചി​നി​യ​ര്‍ ഇ. ​ഷം​സു​ദ്ധീ​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ടെ​ക്നി​ക്ക​ല്‍​മെം​ബ​ര്‍ സി. ​ര​വീ​ന്ദ്ര​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ സി. ​ലീ​ന, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ കെ. ​അ​ജി​ത്ത് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.