എം​.ടി. തെ​റ്റ​ിദ്ധ​രി​പ്പി​ച്ചെ​ന്ന് പി.​കി​ഷ​ൻ​ച​ന്ദ്
Thursday, July 18, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം സം​ബ​ന്ധി​ച്ച് ജ്ഞാ​ന​പീ​ഠം ജേ​താ​വ് എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ ന​ഗ​ര​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​കി​ഷ​ൻ​ച​ന്ദ്. ക​ഴി​ഞ്ഞ ദി​വ​സം നടന്ന പൊതുപരിപാടിയിലാ​ണ് മ​ന്ത്രി​യെ​യും എ.​പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ​യും മു​ന്നി​ലി​രു​ത്തി എം.​ടി അ​സ​ത്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് കി​ഷ​ൻ​ച​ന്ദ് ആ​രോ​പി​ച്ചു.
ത​ന്‍റെ വീ​ട്ടി​ൽ 20 ദി​വ​സ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു എം.​ടി​യു​ടെ പ​രാ​തി. ഇ​ത് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ട്ട​ർ അ​ഥോ​റ​ിറ്റി​യി​ലെ എ​ൻജിനി​യ​റ​ട​ക്കം എം.​ടി​യു​ടെ വീ​ട്ടി​ലെ​ത്തി. ര​ണ്ടു​ദി​വ​സ​മേ വെ​ള്ളം മു​ട​ങ്ങി​യി​ട്ടു​ള്ളു​വെ​ന്നും 20 ദി​വ​സ​മാ​യെ​ന്ന് വെ​റു​തെ പ​റ​ഞ്ഞ​താ​ണെ​ന്നും എം.​ടി ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ നി​റ​യെ വെ​ള്ള​ം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​താ​യും എം​ടി​യെ പോ​ലൊ​രാ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ക​ഷ്ട​മാ​ണെ​ന്നും കി​ഷ​ൻ​ച​ന്ദ് ചൂ​ണ്ടി​ക്കാ​ട്ടി.